ന്യൂസിലന്‍ഡില്‍ കൊവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും - കൊവിഡ്-19
കൊവിഡ് നിയന്ത്രണങ്ങൾ സെപ്റ്റംബർ 21 വരെ നീട്ടുന്നതായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡെണ്‍ പ്രഖ്യാപിച്ചു. സെപ്റ്റംബർ 21 ന് (പ്രാദേശിക സമയം) രാത്രി 11:59 വരെ രാജ്യം നിയന്ത്രണങ്ങളുടെ രണ്ടാം തലത്തിൽ തുടരുമെന്ന് ഫേസ്ബുക്ക് ലൈവ് വഴി നടത്തിയ പത്രസമ്മേളനത്തിൽ ആർഡെണ്‍ പറഞ്ഞു
![ന്യൂസിലന്‍ഡില്‍ കൊവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും New Zealand prolongs COVID-19 restrictions for one more week coronavirus COVID-19 ന്യൂസിലന്‍റില്‍ കൊവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടുന്നു പ്രധാനമന്ത്രി ജസീന്ദ ആർഡെണ്‍ കൊവിഡ്-19 കൊറോണ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8792748-943-8792748-1600060987450.jpg)
വെല്ലിങ്‌ടണ്‍: കൊവിഡ് നിയന്ത്രണങ്ങൾ സെപ്റ്റംബർ 21 വരെ നീട്ടുന്നതായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡെണ്‍ പ്രഖ്യാപിച്ചു. സെപ്റ്റംബർ 21 ന് (പ്രാദേശിക സമയം) രാത്രി 11:59 വരെ രാജ്യം നിയന്ത്രണങ്ങളുടെ രണ്ടാം തലത്തിൽ തുടരുമെന്ന് ഫേസ്ബുക്ക് ലൈവ് വഴി നടത്തിയ പത്രസമ്മേളനത്തിൽ ആർഡെണ്‍ പറഞ്ഞു. സെപ്റ്റംബർ 23 വരെ ഓക്ക്‌ലന്‍ഡ് നഗരം അലേർട്ട് ലെവലിൽ 2.5 ആയി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂസിലന്‍ഡിലെ കൊവിഡ് സ്ഥിതി അവലോകനം ചെയ്യുന്നതിനും ആസൂത്രിതമായ നിയന്ത്രണം ലഘൂകരിക്കുന്നതിനുമായി അടുത്ത തിങ്കളാഴ്ച മന്ത്രിസഭാ യോഗം ചേരും. ഈ തിങ്കളാഴ്ച മുതൽ, വിമാനങ്ങളിലും പൊതുഗതാഗതത്തിലുമുള്ള ചില നിയന്ത്രണങ്ങള്‍ ലഘൂകരിക്കപ്പെടുന്നുണ്ടെങ്കിലും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാണെന്നും ആർഡെണ്‍ പറയുന്നു. അതേസമയം ഓക്ക്‌ലന്‍ഡിലെ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരായി നടന്ന സമാധാനപരമായ റാലിയിൽ ശനിയാഴ്ച ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് പങ്കെടുത്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഒരു കൊവിഡ് കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തതെന്ന് ന്യൂസിലന്‍ഡ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് മൊത്തം 1,447 കൊവിഡ് കേസുകളും 24 മരണങ്ങളും ഉണ്ടായതായി മന്ത്രാലയത്തിന്‍റെ തിങ്കളാഴ്ചത്തെ കണക്കുകൾ വ്യക്തമാക്കുന്നു.