വെല്ലിങ്‌ടൺ: ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിവാഹം മാറ്റിവച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി ജെസീന്ദ ആർഡേൺ. ഒൻപത് പേർക്ക് ഒമിക്രോൺ സ്ഥരീകരിച്ചതിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനാലാണ് തന്‍റെ വിവാഹം മാറ്റിവയ്ക്കുന്നതെന്ന് ജെസീന്ദ പറഞ്ഞു. കൊവിഡ് കാരണം ഇത്തരമൊരു അനുഭവമുണ്ടായ നിരവധി ന്യൂസിലൻഡുകാർക്കൊപ്പം താനും പങ്കുചേരുന്നുവെന്ന് ജെസീന്ദ പറഞ്ഞു.
ഏറെ നാളായി പങ്കാളികളായ കഴിയുന്ന ജെസീന്ദയുടേയും ക്ലാർക്ക് ഗെയ്‌ഫോഡിന്‍റെ വിവാഹം ഏതാനും ആഴ്‌ചകൾക്കുള്ളിലായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനിടെയാണ് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ രണ്ട് നഗരങ്ങൾക്കിടയിൽ യാത്ര ചെയ്‌ത ഒരു കുടുംബത്തിലെ ഒൻപത് അംഗങ്ങൾക്ക് ഒമിക്രോൺ സ്ഥിരീകരിക്കുന്നത്.