ന്യൂഡല്‍ഹി: കൊവിഡിന്‍റെ പുതിയ വകഭേദമായ ഡെല്‍റ്റാക്രോണ്‍ സൈപ്രസില്‍ സ്ഥിരീകരിച്ചു. 25 പേരിലാണ് രോഗം തിരിച്ചറിഞ്ഞത്. ഡെല്‍റ്റ വകഭേദത്തിന്‍റെ ജനിതക പശ്ചാത്തലവും ഒമിക്രോണില്‍ നിന്ന് ചില മാറ്റങ്ങളും പുതിയ വകഭേദത്തിന് ഉള്ളതായി കണ്ടെത്തി. സൈപ്രസ് യൂണിവേഴ്‌സിറ്റി പ്രൊഫ. ലോൺഡിയോസ് കോസ്ട്രികിസാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ഡെല്‍റ്റാക്രോണ്‍ : കൊവിഡിന് പുതിയ വകഭേദം, സ്ഥിരീകരിച്ചത് സൈപ്രസില്‍ - ഡെല്‍റ്റാക്രോണ്‍
ഡെല്‍റ്റയുടെ ജനിതക പശ്ചാത്തലവും ഒമിക്രോണില്‍ നിന്ന് ചില മാറ്റങ്ങളും പുതിയ വകഭേദത്തില്‍
കൊവിഡ് പുതിയ വകഭേദം ഡെല്‍റ്റാക്രോണ്‍ സൈപ്രസില്‍ സ്ഥിരീകരിച്ചു
Also Read: കൊവിഡ് വ്യാപനം: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും
രോഗം സ്ഥിരീകരിച്ച 25 പേരില്‍ 11 പേര്‍ ചികിത്സ തേടിയവരും 14 പേര്‍ രോഗ ലക്ഷണങ്ങളില്ലാത്തവരുമാണ്. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സൈപ്രസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടുതല്‍ പഠനത്തിനായി സാമ്പിളുകള്‍ ജിഐഎസ്‌എഐഡിക്ക് (GISAID) അയച്ചതായി സൈപ്രസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.