ലണ്ടന്‍: ബ്രക്സിറ്റിൽ യൂറോപ്യന്‍ യൂണിയനുമായി പുതിയ കരാറിന് ധാരണയായതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രസല്‍സില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയായതെന്നും ഇതിന് ശനിയാഴ്ച നടക്കുന്ന ബ്രിട്ടീഷ് പാര്‍ലമെന്‍റ് സമ്മേളനം അംഗീകാരം നല്‍കുമെന്നും ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു. ബ്രിട്ടനുമായി കരാറുണ്ടാക്കിയ വിവരം യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ജീൻ ക്ലോഡ് ജൻങ്കറും സ്ഥിരീകരിച്ചു. പുതിയ കരാർ യൂറോപ്യൻ യൂണിയനിലെ മറ്റ് അംഗരാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. യൂറോപ്യൻ യൂണിയനും ബ്രിട്ടനും ഒരു പോലെ ഗുണം ലഭിക്കുന്ന കരാറിനാണ് രൂപം നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണം തിരിച്ച് പിടിക്കുന്ന ഒരു പുതിയ കരാര്‍ ഞങ്ങള്‍ക്ക് ലഭിച്ചെന്നാണ് ബോറിസ് ജോണ്‍സണിന്‍റെ ട്വീറ്റ്. എന്നാല്‍ കരാറിന് യുകെ- യൂറോപ്യന്‍ പാര്‍ലമെന്‍റുകളുടെ അംഗീകാരം ആവശ്യമാണ്. എന്നാല്‍ ഡെമോക്രാറ്റിക് യൂണിയനിസ്റ്റിക് പാര്‍ട്ടി കരാറിനെ അംഗീകരിച്ചില്ല. ഇനിയും കരാറിനെ പിന്തുണക്കില്ലെന്ന നിലപാടിലാണ് അവര്‍. ഇക്കാര്യം വ്യക്തമാക്കി ഐറിഷ് പ്രധാനമന്ത്രി നേരത്തെ തന്നെ പ്രസ്താവന ഇറക്കിയിരുന്നു.