കേരളം

kerala

ETV Bharat / international

നെതർലാൻഡിൽ കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ജനുവരി എട്ട് മുതൽ ആരംഭിക്കും - Pfizer-BioNTech

യൂറോപ്യൻ യൂണിയന്‍റെ മെഡിസിൻ ഏജൻസി അംഗീകാരം നൽകിയാലാണ് പ്രതിരോധ കുത്തിവെയ്പ്പ് എട്ട് മുതൽ ആരംഭിക്കുക

കൊവിഡ് പ്രതിരോധ കുത്തവെയ്പ്പ് ജനുവരി എട്ട് മുതൽ നെതർലാൻഡിൽ ആരംഭിക്കും  കൊവിഡ് പ്രതിരോധ കുത്തവെയ്പ്പ്  കൊവിഡ്  Netherlands  Pfizer-BioNTech  Netherlands aims to begin Pfizer-BioNTech
നെതർലാൻഡിൽ കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ജനുവരി എട്ട് മുതൽ ആരംഭിക്കും

By

Published : Dec 18, 2020, 10:23 AM IST

Updated : Dec 18, 2020, 10:44 AM IST

ഹേഗ്:ഫൈസർ-ബയോടെക് ഷോട്ടുകൾ ഉപയോഗിച്ചുള്ള കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ജനുവരി എട്ട് മുതൽ ആരംഭിക്കുമെന്ന് ഡച്ച് ആരോഗ്യ മന്ത്രി അറിയിച്ചു. യൂറോപ്യൻ യൂണിയന്‍റെ മെഡിസിൻ ഏജൻസി അംഗീകാരം നൽകിയാലാണ് പ്രതിരോധ കുത്തിവെയ്പ്പ് എട്ട് മുതൽ ആരംഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ ഘട്ട വാക്സിൻ വിതരണം നഴ്സിംഗ് ഹോമുകളിലെയും മറ്റ് ആരോഗ്യ പരിപാലന മേഖലയിലെയും ഉദ്യോഗസ്ഥർക്ക് നൽകും. അയൽരാജ്യമായ ജർമ്മനിയിൽ ഡിസംബർ 27ന് നഴ്സിംഗ് ഹോമുകളിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഡച്ച് ജനസംഖ്യയിലെ വിവിധ വിഭാഗങ്ങൾക്ക് ഫലപ്രദമായി വാക്സിൽ വിതരണം ചെയ്യുമെന്നും ഡച്ച് ആരോഗ്യ മന്ത്രി ഹ്യൂഗോ ഡി ജോംഗ് പറഞ്ഞു.

Last Updated : Dec 18, 2020, 10:44 AM IST

ABOUT THE AUTHOR

...view details