മോസ്‌കോ:റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സ്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് നെറ്റ്ഫ്ലിക്‌സ് പ്രസ്താവനയിൽ അറിയിച്ചു.
റഷ്യയില്‍ ഭാവിയില്‍ നടത്താനിരുന്ന ചിത്രീകരണങ്ങളും ഏറ്റടുക്കലുകളും നിര്‍ത്തി വയ്ക്കുന്നതായി കഴിഞ്ഞ ആഴ്‌ച തന്നെ കമ്പനി അറിയിച്ചിരുന്നു. 2016ൽ റഷ്യയിൽ പ്രവര്‍ത്തനമാരംഭിച്ച നെറ്റ്ഫ്ലിക്‌സിന് 1 ദശലക്ഷം വരിക്കാരാണുള്ളത്.
സാമൂഹിക മാധ്യമമായ ടിക് ടോക്കും റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്. റഷ്യയുടെ സായുധ സേനയെക്കുറിച്ചുള്ള "വ്യാജ വാർത്തകൾ" തടയുന്നതിനായുള്ള പുതിയ കടുത്ത നിയമങ്ങളുടെ പശ്ചാത്തലത്തില്‍ തത്സമയ സ്ട്രീമിംഗും പുതിയ കണ്ടന്‍റുകളും പ്ലാറ്റ്‌ഫോമിൽ നിന്ന് താൽക്കാലികമായി നിർത്തിവച്ചതായി ടിക് ടോക്ക് അറിയിച്ചു.