പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടിയുടെ വായ്പാതട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്രവ്യവസായി നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായി. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ നീരവിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസ് വീണ്ടും പരിഗണിക്കുന്ന മാര്‍ച്ച് 29 വരെ നീരവ് ജയിലില്‍ കഴിയേണ്ടിവരും. ജാമ്യത്തിന് വേണ്ടി നീരവിന്‍റെ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും പ്രോസിക്യൂഷന്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഈ മാസം 25ന് നീരവ് മോദിക്കെതിരേ ബ്രിട്ടീഷ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇന്ത്യന്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അപേക്ഷയിലാണ് നടപടി.
നീരവ് മോദി ബ്രിട്ടണില്‍ അറസ്റ്റില്‍; ജാമ്യം നിഷേധിച്ചു - എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്
നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി 2018 ഓഗസ്റ്റിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അപേക്ഷ നല്‍കിയത്. കോടതി ഉത്തരവിടുകയാണെങ്കിൽ നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും.
നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി 2018 ഓഗസ്റ്റിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അപേക്ഷ നല്‍കിയത്. കോടതി ഉത്തരവിടുകയാണെങ്കിൽ നീരവ് മോദിയെ ബ്രിട്ടണ്‍ ഇന്ത്യക്ക് കൈമാറും. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് നീരവ് മോദിയും മെഹുല്‍ ചോസ്കിയും. പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതരുടെ പരാതി സിബിഐക്ക് ലഭിച്ചതിന് തൊട്ടുപിന്നാലെ നീരവ് മോദിയും കുടുംബാംഗങ്ങളും രാജ്യം വിടുകയായിരുന്നു.
ഒട്ടകപക്ഷിയുടെ തോൽ കൊണ്ട് നിർമിച്ച ജാക്കറ്റ് ധരിച്ച് ലണ്ടനിലെ വീഥിയിലൂടെ നടക്കുന്ന നീരവ് മോദിയുടെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമം പുറത്തുവിട്ടിരുന്നു. ആഡംബര പാർപ്പിട സമുച്ചയമായ സെന്‍റര്‍ പോയിന്‍റ് ടവറിൽ വിശാലമായ അപാർട്ട്മെന്‍റും സോഹോയിൽ പുതിയ വജ്രാഭരണശാലയും നീരവ് മോദിക്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടണിൽ ജോലി ചെയ്യാനും ഓൺലൈൻ പണമിടപാടുകൾ നടത്താനും ആവശ്യമായ നാഷണൽ ഇൻഷുറൻസ് നമ്പറും നീരവ് മോദിക്ക് ബ്രിട്ടീഷ് സർക്കാർ അനുവദിച്ചിരുന്നു.