കേരളം

kerala

ETV Bharat / international

പ്രതിഷേധത്തിന് പ്രേരിപ്പിച്ചു; നവാൽനിയുടെ വക്താവ് പൊലീസ് കസ്റ്റഡിയിൽ - റഷ്യൻ പ്രതിപക്ഷ നേതാവ്

നാവൽനിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജനുവരി 23ന് റാലി നടത്താൻ പൗരന്മാരെ പ്രേരിപ്പിച്ച കുറ്റത്തിനാണ് യാർമിഷിനെ ഒമ്പത് ദിവസത്തേക്ക് അറസ്റ്റ് ചെയ്തത്

Navalny's spokeswoman detained  spokeswoman detained for violating sanitary rules  Pro Navalny protest  Russia presidential unrest  നവാൽനിയുടെ വക്താവ് പൊലീസ് കസ്റ്റഡിയിൽ  പ്രതിഷേധത്തിന് പ്രേരിപ്പിച്ചു  മോസ്കോ  അഭിഭാഷക വെറോണിക്ക പോളിയകോവ  റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി  അലക്സി നവാൽനി  റഷ്യൻ പ്രതിപക്ഷ നേതാവ്  കിര യർമിഷ്
പ്രതിഷേധത്തിന് പ്രേരിപ്പിച്ചു; നവാൽനിയുടെ വക്താവ് പൊലീസ് കസ്റ്റഡിയിൽ

By

Published : Jan 31, 2021, 9:04 AM IST

മോസ്കോ:ഈ മാസം ആദ്യം റഷ്യയിൽ നടന്ന പ്രതിഷേധങ്ങളിൽ സാനിറ്ററി ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ വക്താവ് കിര യർമിഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിര യർമിഷിന്‍റെ അഭിഭാഷക വെറോണിക്ക പോളിയകോവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാവൽനിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജനുവരി 23ന് റാലി നടത്താൻ പൗരന്മാരെ പ്രേരിപ്പിച്ച് കുറ്റത്തിനാണ് യർമിഷിനെ ഒമ്പത് ദിവസത്തേക്ക് അറസ്റ്റ് ചെയ്തത്.

ജനുവരി 17നാണ് നവാൽനി മോസ്കോയിലെ ഷെറെമെറ്റീവോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. ഉടൻ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നവാൽ‌നി രണ്ട് ഭരണപരമായ കുറ്റകൃത്യങ്ങളിൽ പ്രതിയാണെന്ന് കണ്ടെത്തിയതിനാൽ പ്രൊബേഷൻ ലംഘനത്തിന് അറസ്റ്റ് ചെയ്യുമെന്ന് റഷ്യൻ ഫെഡറൽ പെനിറ്റൻഷ്യറി സർവീസ് മുന്നറിയിപ്പ് നൽകിയിരുന്നു. അറസ്റ്റിലായ നവാൽനിക്കൊപ്പം അഭിഭാഷകനെ പോലും പോകാൻ അനുവദിച്ചില്ലെന്ന് അദ്ദേഹത്തിന്‍റെ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

അഞ്ച് മാസം മുമ്പാണ് നവാൽനിയെ വിഷം ഉള്ളിൽ ചെന്ന് കോമയിലായ നിലയിൽ ജർമനിയിൽ എത്തിച്ചത്. സോവിയറ്റ് കാലഘട്ടത്തിൽ റഷ്യ വികസിപ്പിച്ചെടുത്ത സൈനിക ഗ്രേഡ് നാഡി ഏജന്‍റായ നോവിച്ചോക്ക് വിഷമാണ് നവാൽനിക്ക് നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ജർമനിയിലായിരുന്ന സമയത്ത് നവാൽനിയെ രാജ്യത്തിന്‍റെ ഫെഡറൽ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു.

ABOUT THE AUTHOR

...view details