ബ്രസൽസ്: താലിബാൻ ഭരണം കയ്യടക്കിയ അഫ്‌നാനിസ്ഥാനിൽ കുടിങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായ ഒഴിപ്പിക്കാൻ ആവശ്യപ്പെട്ട് നോർത്ത് അറ്റ്ലാന്‍റിക് അലയൻസ് (നാറ്റൊ). നാറ്റൊയിലെ അംഗരാജ്യങ്ങളും സഖ്യകക്ഷികളും അഫ്ഗാൻ ജനതയെ രക്ഷിക്കുന്നതിൽ കൂടുതൽ ശ്രമങ്ങൾ ഉറപ്പു വരുത്തണെമെന്ന് ഒരു വെർച്വൽ മീറ്റിംഗിനിടെ നാറ്റൊ പ്രതിനിധികൾ പറഞ്ഞു. നോർത്ത് അറ്റ്ലാന്‍റിക് അലയൻസ് അഥവ നാറ്റൊ എന്നത് 28 യൂറോപ്യൻ രാജ്യങ്ങളും രണ്ട് വടക്കേ അമേരിക്കൻ രാജ്യങ്ങളും തമ്മിലുള്ള ഒരു അന്തർ സർക്കാർ സൈനിക സഖ്യമാണ്.
താലിബാൻ അക്രമങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് നാറ്റൊ - താലിബാൻ ആക്രമണങ്ങൾ
നാറ്റൊയിലെ അംഗരാജ്യങ്ങളും സഖ്യകക്ഷികളും അഫ്ഗാൻ ജനതയെ രക്ഷിക്കുന്നതിൽ കൂടുതൽ ശ്രമങ്ങൾ ഉറപ്പു വരുത്തുമെന്ന് ഒരു വെർച്വൽ മീറ്റിംഗിനിടെ നാറ്റൊ പ്രതിനിധികൾ പറഞ്ഞു
താലിബാൻ അതിക്രമങ്ങളും അഫ്‌ഗാനിസ്ഥാനിലുടനീളമുള്ള ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടയിൽ നാറ്റൊയിലെ മന്ത്രിമാർ ആശങ്ക പ്രകടിപ്പിക്കുകയും അക്രമം ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അഫ്‌നാനിസ്ഥാനിലെ പുതിയ ഭരണാധികാരികൾ കാബൂൾ രാഷ്ട്രം ഭീകരതയുടെ കേന്ദ്രമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ നാറ്റോ, അഫ്ഗാൻ അധികാരികൾക്കുള്ള എല്ലാ പിന്തുണയും നിർത്തിവച്ചിരിക്കുകയാണ്. ഭാവിയിലെ ഏത് അഫ്ഗാൻ സർക്കാരും അഫ്ഗാനിസ്ഥാന്റെ അന്താരാഷ്ട്ര ചുമതലകൾ പാലിക്കേണ്ടതുണ്ട്. അഫ്ഗാനിസ്ഥാൻ ഇനിയൊരിക്കലും ഭീകരരുടെ സുരക്ഷിത താവളമായി മാറില്ലെന്ന് ഉറപ്പുവരുത്തണമെന്നും നാറ്റൊ പ്രസ്താവനയിൽ പറഞ്ഞു.
Also read: അഫ്‌ഗാനിൽ 12.2 മില്യൺ ആളുകൾ ഭക്ഷ്യക്ഷാമത്തിലെന്ന് യുഎൻ റിപ്പോർട്ട്