കേരളം

kerala

ETV Bharat / international

ഒറ്റപ്പെട്ട് യുക്രൈൻ ; നാറ്റോയും കൈവിട്ടു, സൈന്യത്തെ അയക്കില്ല

നാറ്റോ രാജ്യങ്ങളുടെ അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കും

Russia attack Ukraine  Russia Ukraine News  vladimir putin  Russia-Ukraine War Crisis  nato will not launch any military action  ഒറ്റപ്പെട്ട് യുക്രൈൻ  റഷ്യ യുക്രൈൻ യുദ്ധം  നാറ്റോ സൈനിക നടപടിക്കില്ല  സൈന്യത്തെ അയക്കില്ലന്ന് നാറ്റോ
നാറ്റോ സൈനിക നടപടിക്കില്ല

By

Published : Feb 24, 2022, 5:50 PM IST

ബ്രസൽസ് : യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലന്ന് നാറ്റോ. യാതൊരു തരത്തിലും യുക്രൈന് സൈനിക സഹായം നൽകേണ്ടന്നാണ് തീരുമാനം. എന്നാൽ നാറ്റോ രാജ്യങ്ങളുടെ അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിക്കും.

കര, നാവിക , വ്യോമ മേഖലകളിലെല്ലാം സൈന്യത്തെ വിന്യസിക്കാനാണ് തീരുമാനം. അതേസമയം 30 അംഗ രാജ്യങ്ങള്‍ ഉള്ള നാറ്റോ സഖ്യത്തിൽ ഏതെങ്കിലും രാജ്യം യുക്രൈന് ആയുധ സഹായം നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തടയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുക്രൈനെ സഹായിക്കാൻ താൽപര്യമുള്ള രാജ്യങ്ങള്‍ക്ക് അത് തുടരാം.

ALSO READ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി കണ്‍ട്രോള്‍ റൂം ; അടിയന്തര യോഗം വിളിച്ച് വിദേശകാര്യ മന്ത്രാലയം

യൂറോപ്പിലെ സമാധാന അന്തരീക്ഷം റഷ്യ തകർത്തെന്നും നാറ്റോ കുറ്റപ്പെടുത്തി. വിഷയം ചർച്ച ചെയ്യാൻ നാറ്റോ നാളെ വീണ്ടും യോഗം ചേരും.

ABOUT THE AUTHOR

...view details