ലണ്ടൻ:അഫ്‌ഗാനിസ്ഥാനില്‍ (Islamic Emirate of Afghanistan) നിലനിൽക്കുന്ന പ്രതിസന്ധികൾ മറികടക്കാന്‍ താലിബാൻ സർക്കാരുമായി തങ്ങളുടെ രാജ്യം ഇടപെടേണ്ടതുണ്ടെന്ന് യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ (Boris Johnson). പാർലമെന്‍റ് സമ്മേളനം നടക്കവെ ഒരംഗം (UK Parliament Member) ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി. ഭൂമിയിലെ നരകമാണ് അഫ്‌ഗാന്‍, രാജ്യം വാഗ്‌ദാനം നല്‍കിയ സഹായം എപ്പോള്‍ നല്‍കുമെന്നായിരുന്നു ലേബർ പാർട്ടി അംഗം സാറ ചാമ്പ്യന്‍റെ ചോദ്യം.
ALSO READ:Gambhir against Siddhu | 'ആദ്യം നിങ്ങളുടെ മക്കളെ അതിര്‍ത്തിയിലേക്ക് അയക്കുക'; സിദ്ദുവിനെതിരെ ഗംഭീർ
ദുരിതബാധിതരുടെ പ്രതിസന്ധി മറികടക്കാന്‍ നിലവിലെ അഫ്‌ഗാന്‍ സർക്കാരുമായി ഇടപഴകുകയല്ലാതെ യു.കെയ്ക്ക് മറ്റ് മാർഗമില്ല. താലിബാനുമായി ഇടപഴകുന്നതിൽ പരാജയപ്പെടുന്ന യു.കെയിൽ വെറുതെ നിൽക്കുന്നതിൽ അർഥമില്ല. താലിബാന്‍ എല്ലാ അഫ്‌ഗാനികൾക്കും വേണ്ടി സംസാരിച്ചേക്കില്ല. പക്ഷേ, ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആ ഭരണകൂടവുമായി സംസാരിക്കേണ്ടതുണ്ടെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
സ്വാഗതം ചെയ്‌ത് താലിബാന്‍
അതേസമയം, ബ്രിട്ടൻ പ്രധാനമന്ത്രിയുടെ പ്രസ്‌താവനയെ താലിബാന്‍ ഭരണകൂടം സ്വാഗതം ചെയ്‌തു. ഔദ്യോഗിക ഇടപെടൽ തീർച്ചയായും ലോകമായുള്ള അഫ്‌ഗാന്‍റെ ബന്ധം മെച്ചപ്പെടുത്തും. ചർച്ചകളുടെ കവാടം തുറന്നിരിക്കുന്നു. വെല്ലുവിളികള്‍ ഈ പാതയിലൂടെ പരിഹരിക്കാനാകുമെന്നും ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാന്‍ ഡെപ്യൂട്ടി വക്താവ് ഇനാമുള്ള സമംഗാനി പറഞ്ഞു.