കലോണില്‍: കൊവിഡ് ലോക്ക് ഡൗണിനിടെ സിനിമാ സ്റ്റൈലില്‍ ജർമനിയില്‍ നടന്ന സംഗീത വിരുന്ന് ശ്രദ്ധേയമായി. ജർമനിയിലെ കലോണിലാണ് ലോക്ക് ഡൗണ്‍ ചട്ടങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് സംഗീത പരിപാടി സംഘടിപ്പിച്ചത്. കാണികൾ കാറിലിരുന്ന് പരിപാടി ആസ്വദിച്ചു. ഒരു കാറില്‍ രണ്ട് മുതിർന്നവരും രണ്ട് കുട്ടികളും ഉൾപ്പെടെ നാല് പേർക്ക് മാത്രമേ സംഘാടകർ അനുവാദം നല്‍കിയിരുന്നുള്ളൂ. പരിപാടി ആസ്വദിക്കാന്‍ എത്തിയവർ ആരും കാറില്‍ നിന്നും പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനും സംഘാടകർ സംവിധാനം ഒരുക്കിയിരുന്നു.
ലോക്ക് ഡൗണ്‍ നിയന്ത്രണം പാലിച്ച് ജർമനിയില്‍ സംഗീത വിരുന്ന് - കോവിഡ് 19 വാർത്ത
ജർമനിയിലെ കലോണില്‍ പ്രാദേശിക മ്യൂസിക്ക് ബാന്‍ഡായി ബ്രിങ്ങാണ് വ്യത്യസ്ഥമായ ഈ സംഗീത വിരുന്ന് ഒരുക്കിയത്
പ്രാദേശിക മ്യൂസിക്ക് ബ്രാന്‍ഡായ ബ്രിങ്ങാണ് സംഗീത വിരുന്ന് സംഘടിപ്പിച്ചത്. പരിപാടിയിലൂടെ ലഭിക്കുന്ന വരുമാനം മുഴുവനും കലോണിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ജീവനക്കാർക്ക് കൈമാറും. വയർലസ് സംവിധാനം ഉപയോഗിച്ച് കാറില്‍ ഇരിക്കുന്നവർക്ക് ഗാനങ്ങൾ ആസ്വദിക്കാനും സൗകര്യം ഒരുക്കിയിരുന്നു. ഒരോ ഗാനം കഴിയുമ്പോഴും ഹോണടിച്ച് പ്രോത്സാഹിപ്പിക്കാന്‍ ആസ്വാദകരും മറന്നില്ല. പരിപാടി വലിയ സ്‌ക്രീനില്‍ പ്രദർശിപ്പിക്കുകയും ചെയ്‌തു.
ജർമനിയില്‍ കൊവിഡ് ബാധിച്ച് ഇതിനകം 4,300 പേർ മരിച്ചപ്പോൾ 1,40,000 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്കും മുതിർന്ന പൗരന്‍മാർക്കുമാണ് കൊവിഡ് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നത്. ഇത്തരക്കാർക്ക് വൈറസ് ബാധയെ തുടർന്ന് ന്യുമോണിയ അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവുകയും മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്. മെയ് മൂന്ന് വരെയാണ് നിലവില്‍ ജർമനിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.