മോണ്ടെ കാർലോ: ദീര്‍ഘദൂര ഓട്ടക്കാരന്‍ എലൂദ് കിപ്‌ചോഗെക്കും അമേരിക്കന്‍ ഹഡില്‍സ് താരം ദലൈല മുഹമ്മദിനും ലോക അത്‌ലറ്റിക് പുരസ്‌കാരം. 29 കാരിയായ ദലൈല മുഹമ്മദ് 400 മീറ്റർ ഹർഡിൽസില്‍ ഈ വര്‍ഷം രണ്ട് തവണയാണ് ലോക റെക്കോർഡ് തകര്‍ത്തത്.
കിപ്‌ചോഗെഗെക്കും ദലൈലക്കും ലോക അത്‌ലറ്റിക് പുരസ്കാരം - മോണ്ടെ കാർലോ
ഈ വര്‍ഷം അവസാനം മൊണാക്കോയില്‍ നടക്കുന്ന ചടങ്ങില്‍ പുരുഷ-വനിതാ അത്‌ലറ്റുകള്‍ക്ക് പുരസ്‌കാരം സമ്മാനിക്കും.

ജൂലൈയിൽ നടന്ന യുഎസ് ചാമ്പ്യൻഷിപ്പിൽ 52.20 സെക്കന്റ് പ്രകടനമാണ് ദലൈല കാഴ്ച വെച്ചത്. ദോഹയിൽ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും 400 മീറ്റര്‍ ഹഡില്‍സില്‍ ദലൈല മുഹമ്മദിനായിരുന്നു സ്വര്‍ണ്ണം.
ലോക അത്‌ലറ്റിക് പുരസ്കാരം രണ്ടാം തവണയാണ് എലൂദ് കിപ്‌ചോഗെക്ക് ലഭിക്കുന്നത്. ഏപ്രിലിൽ 2:02:37 കോഴ്‌സ് റെക്കോർഡിൻ്റെ മികച്ച പ്രകടനമാണ് ലണ്ടൻ മാരത്തണിൽ കിപ്‌ചോഗെ കാഴ്ച വെച്ചത്. റൈസിംഗ് സ്റ്റാർ പുരുഷതാരമെന്ന പുരസ്‌കാരം 5000 മീറ്ററില്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ എതോപ്യയുടെ സെലെമോന്‍ ബാരെഗക്കാണ്. ദോഹയില്‍ ഹൈജംമ്പില്‍ 2.04 മീറ്റര്‍ താണ്ടി അണ്ടര്‍ 20 റെക്കോഡ് തിരുത്തിയ ഉക്രൈൻ്റെ യരോസ്ലാവ മഹുചിക്കാണ് വനിതകളിലെ യുവതാര റൈസിംഗ് സ്റ്റാർ പുരസ്‌കാരം. ഈ വര്‍ഷം അവസാനം മൊണാക്കോയില്‍ നടക്കുന്ന ചടങ്ങില്‍ പുരുഷ-വനിതാ അത്‌ലറ്റുകള്‍ക്ക് പുരസ്‌ക്കാരം സമ്മാനിക്കും.