ന്യൂഡൽഹി: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എൻ സെക്രട്ടറി ജനറൽ അന്‍റോണി ഗുട്ടെറസുമായി കൂടിക്കഴ്ച നടത്തി. വിവിധ വിഷയങ്ങളിൽ ഇരുവരും തമ്മിൽ ചർച്ച നടത്തി. ജി 7 ഉച്ചകോടിയിൽ പരിസ്ഥിതി, കാലാവസ്ഥ, സമുദ്രം, ഡിജിറ്റൽ പരിവർത്തനം എന്നിവ സംബന്ധിച്ച ചർച്ചകളിൽ മോദി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തും. ജി-7 രാഷ്ട്രങ്ങളില്‍ അംഗമല്ലെങ്കിലും ഫ്രാഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
യു.എൻ സെക്രട്ടറി ജനറലുമായി കൂടിക്കഴ്ച നടത്തി പ്രധാനമന്ത്രി - അന്‍റോണി ഗുട്ടേറസ്
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിലെത്തിയപ്പോഴാണ് യു.എൻ സെക്രട്ടറി ജനറല്‍ അന്‍റോണി ഗുട്ടെറസുമായി പ്രധാനമന്ത്രി കൂടിക്കഴ്ച നടത്തിയത്
പ്രധാനമന്ത്രി യു.എൻ സെക്രട്ടറി ജനറൽ അന്‍റോണി ഗുട്ടേറസുമായി കൂടിക്കഴ്ച നടത്തി
അതേസമയം, കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെട്ടാല്‍ മാത്രമേ ഇടപെടൂ എന്ന് പ്രതികരിച്ച് അമേരിക്ക. ഉച്ചകോടിക്കിടെ ഇന്ത്യയും അമേരിക്കയും തമ്മിൽ ചർച്ച നടക്കാനിരിക്കെയാണ് ശ്രദ്ധേയമായ പ്രതികരണം.
Last Updated : Aug 26, 2019, 7:58 AM IST