കപ്പൽ തകർന്ന് 74 ലിബിയന്‍ കുടിയേറ്റക്കാർ മരിച്ചു - ലിബിയന്‍ കുടിയേറ്റക്കാര്‍
കപ്പൽ ലിബിയയുടെ തീരത്ത് മുങ്ങിയാണ് അപകടനം നടന്നതെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.
![കപ്പൽ തകർന്ന് 74 ലിബിയന്‍ കുടിയേറ്റക്കാർ മരിച്ചു At least 74 migrants killed in shipwreck off Libya migrants killed Libya ലിബിയ ലിബിയന്‍ കുടിയേറ്റക്കാര്‍ കപ്പലപകടത്തില്‍ കുടിയേറ്റക്കാര്‍ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9529016-814-9529016-1605216023272.jpg)
വാഷിംഗ്ടൺ:യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കപ്പല്‍ തകര്‍ന്ന് 74 പേര്‍ മരിച്ചു. 120 കുടിയേറ്റക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പൽ ലിബിയയുടെ തീരത്ത് മുങ്ങിയാണ് അപകടനം നടന്നതെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു. ഒക്ടോബര്‍ മാസത്തിന് ശേഷം തീരത്ത് നടക്കുന്ന ഏട്ടാമത് കപ്പല്‍ അകപടമാണിത്. സ്ത്രീകളും കുട്ടികളുമടക്കം 120 ഓളം പേര്‍ കപ്പലില്‍ ഉണ്ടായിരുന്നു. 47 പേരെ തീരസംരക്ഷണ സേനയും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. 31 മൃതദേഹങ്ങൾ കണ്ടെടുത്തു. രക്ഷാപ്രവർത്തനത്തിലെ കാലതാമസം കാരണം ഈ വർഷം ഇതുവരെ 900 പേർ മെഡിറ്ററേനിയന്‍ കടലില്‍ മരിച്ചു. മാത്രമല്ല യുറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച 1,000 ത്തിലധികം പേരെ ലിബിയയിലേക്ക് തിരിച്ചയച്ചെന്നും സേന അറിയിച്ചു. അതേസമയം ലിബിയന്‍ അഭായാര്‍ഥികളെ അന്യായമായി തടങ്കലില്‍ വെക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍ ശക്തമാണ്.