മെക്‌സിക്കോയിൽ 5,930 പേർക്ക് കൂടി കൊവിഡ് - മെക്‌സിക്കോ
രാജ്യത്ത് കൊവിഡ് മരണം 114,298 ആയി.

മെക്‌സിക്കോയിൽ 5,930 പേർക്ക് കൂടി കൊവിഡ്
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ 5,930 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,255,974 ആയി. 345 പേർ കൂടി മരിച്ചതോടെ ആകെ മരണം 114,298 ആയി. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നാലാമതാണ് മെക്‌സിക്കോ.