ലിസ്‌ബണ്‍: ലോകത്തിന്‍റെ ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്തേക്ക് ഞൊടിയിടയില്‍ സന്ദേശങ്ങള്‍ കൈമാറുന്ന ഇക്കാലത്ത് റോഡ്‌സ് ദ്വീപില്‍ നിന്ന് 2018 ല്‍ അയച്ച ഒരു കത്ത് പോര്‍ച്ചുഗീസിലെത്തിയത് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം. 2018 ല്‍ റോഡ്‌സ് ദ്വീപില്‍ നിന്ന് കടലില്‍ എറിഞ്ഞ കുപ്പിയാണ് 2,400 ലധികം മൈലുകള്‍ താണ്ടി പോര്‍ച്ചുഗീസിന്‍റെ ഭാഗമായ അസോര്‍സ് ദ്വീപിന്‍റെ തീരത്തടിഞ്ഞത്.
പതിനേഴുകാരനായ ക്രിസ്റ്റ്യന്‍ സാന്‍റോസിനാണ് 2018 ല്‍ റോഡ്‌സ് ദ്വീപില്‍ നിന്ന് കടലില്‍ എറിഞ്ഞ കുപ്പിയും കുപ്പിക്കുള്ളിലെ കത്തും ലഭിച്ചത്. ചൂണ്ടയിടുന്നതിനിടെയാണ് സാന്‍റോസ് തീരത്തടിഞ്ഞ നിലയില്‍ ചുളുങ്ങിയ പ്ലാസ്റ്റിക് കുപ്പി കണ്ടത്. കുപ്പിക്കുള്ളില്‍ ഒരു കത്തും ഉണ്ടായിരുന്നു. “ഇന്ന് താങ്ക്സ്‌ഗിവിംഗ് (അമേരിക്കയിലെ ഒരു ആഘോഷം) ആണ്. എനിക്ക് 13 വയസുണ്ട്. റോഡ്‌സ് ദ്വീപ് സന്ദർശിക്കുകയാണ്. ഞാൻ വെർമോണ്ടിൽ നിന്നാണ്, ” കത്തില്‍ പറയുന്നു.