മാർച്ച് 29 യഥാർത്ഥ ബ്രെക്സിറ്റ് തീയതിയായിരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. പ്രശ്നങ്ങളൊന്നുമില്ലാതെ യൂണിയനിൽ നിന്ന് പുറത്തു പോകാൻ ലണ്ടൻ കാത്തിരിക്കണമെന്ന യൂറോപ്യൻ യൂണിയന്‍റെ ആവശ്യം നിലനിൽക്കെയാണ് ഈ തീരുമാനമെന്നും അവർ.
ബ്രെക്സിറ്റ് മാർച്ച് 29 ന് യാഥാർത്ഥ്യമാകും: തെരേസ മേ - ബ്രെക്സിറ്റ്
ഈജിപ്തിൽ നടന്ന ഉച്ചകോടിയിൽ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്തു. അതിൻ പ്രകാരം മാർച്ച് 29 ന് ബ്രെക്സിറ്റ് നടപ്പാക്കാനാണ് തങ്ങൾ ധാരണയായിരിക്കുന്നതെന്നും മേ പറഞ്ഞു, കാലതാമസം വരുത്തുന്നത് കൊണ്ട് പ്രശ്നം പരിഹരിക്കപെടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം ബ്രെക്സിറ്റ് സംബന്ധിച്ച് ഈയാഴ്ച്ച പാര്‍ലമെന്‍റില്‍ നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവച്ചതായി പ്രധാനമന്ത്രി തെരേസാ മേയുടെ ഓഫീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് 12 ഓടെ വോട്ടെടുപ്പ് നടത്താനാകുമെന്നാണ് കരുതുന്നതെന്നും മാര്‍ച്ച് 29ന് ബ്രെക്സിറ്റ് നടപ്പാക്കാന്‍ സാധിക്കുമെന്നും തെരേസാ മേ വ്യക്തമാക്കിയിരുന്നു.