കേരളം

kerala

ETV Bharat / international

ഹൈഡ്രോക്സിക്ലോറോക്വിൻ കൊവിഡ്‌ ചികിത്സക്ക് ഫലപ്രദമല്ലെന്ന് പഠനം - University of Oxford

1,542 രോഗികളിൽ യുകെയില്‍ നടന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്

Malaria drug virus patients UK study UK hydroxychloroquine University of Oxford Malaria drug didn't help virus patients
ഹൈഡ്രോക്സിക്ലോറോക്വിൻ കൊവിഡ്‌ ചികിത്സക്ക് ഫലപ്രദമല്ലെന്ന് പഠനം

By

Published : Jun 6, 2020, 4:29 PM IST

ലണ്ടൻ: കൊവിഡ്‌ ചികിത്സക്ക് മലേറിയക്കായി നൽകുന്ന മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ ഫലപ്രദമല്ലെന്ന് പഠനം. 1,542 രോഗികളിൽ യുകെയില്‍ നടന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഇത്രയും രോഗികളിൽ 28 ദിവസം നടത്തിയ പരിശോധനയിലും ഹൈഡ്രോക്സിക്ലോറോക്വിൻ മരണനിരക്ക് കുറയ്ക്കാൻ സഹായിച്ചില്ലെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. ഈ മരുന്ന് നൽകിയ 27 ശതമാനം കൊവിഡ്‌ രോഗികളും മരിച്ചതായാണ് ഓക്സ്ഫോർഡ് സർവകലാശാല പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പരിശോധനയെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പഠനത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഉടനെ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

മലേറിയ, ല്യൂപ്പസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയ്ക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ വളരെക്കാലമായി ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും കൊറോണ വൈറസ് അണുബാധ തടയുന്നതിനോ ചികിത്സിക്കുന്നതിന് സുരക്ഷിതമോ ഫലപ്രദമോ ആണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. എന്നാൽ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇത് വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. അത് ഹൃദ്രോഗം ഉൾപ്പെടെയുള്ള ഗുരുതരമായ പാർശ്വഫലങ്ങൾക്ക് കാരണമാവും. കൊവിഡ്‌ 19 ചികിത്സിക്കായി ഈ മരുന്ന് സഹായിക്കില്ലെന്ന് സമീപകാലത്തെ പല പഠനങ്ങളും അഭിപ്രായപ്പെട്ടിരുന്നു. ഹൈഡ്രോക്സിക്ലോറോക്വിൻ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കിയ ഏറ്റവും വലിയ പഠനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്ന് ഓക്സ്ഫോർഡ് സർവകലാശാല അവകാശപ്പെടുന്നു.

പഠനത്തിന്‍റെ ഭാഗമായി ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ 11,000ത്തിലധികം രോഗികളെ ചികിത്സക്ക് വിധേയമാക്കി. തുടർന്ന് ചികിത്സാ ഫലങ്ങൾ അവലോകനം ചെയ്യുന്നതിനായി സ്വതന്ത്ര മോണിറ്ററുകൾ വ്യാഴാഴ്ച രാത്രി യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ ഹൈഡ്രോക്സിക്ലോറോക്വിൻ കൊവിഡ്‌ ചികിത്സയിൽ നിന്ന് ഒഴിവാക്കണമെന്ന് ശുപാർശ ചെയ്തു. കാരണം ചികിത്സയിൽ പങ്കെടുത്തവരിൽ 80 ശതമാനം പേരുടെ ചികിത്സാ ഫലങ്ങൾ മാറ്റമില്ലാതെ തുടരുകയാണെന്നാണ് തെളിഞ്ഞത്. ഹൈഡ്രോക്സിക്ലോറോക്വിൻ ഫലപ്രദമല്ലെന്നത് നിരാശാജനകമാണെങ്കിലും കൂടുതൽ പ്രതീക്ഷ നൽകുന്ന മരുന്നുകളിൽ ശ്രദ്ധയും ഗവേഷണവും കേന്ദ്രീകരിക്കാൻ ഇത് തങ്ങളെ അനുവദിക്കുന്നു എന്ന് പഠന നേതാവും ഓക്സ്ഫോർഡ് പ്രൊഫസറുമായ പീറ്റർ ഹോർബി പ്രസ്താവനയിൽ പറഞ്ഞു. യുകെയിലെ സർക്കാർ ആരോഗ്യ ഏജൻസികളും ബിൽ, മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള സ്വകാര്യ ദാതാക്കളും ഗവേഷണത്തിന് ധനസഹായം നൽകുന്നുണ്ട്. ലോകാരോഗ്യ സംഘടന സമാനമായ ഒരു പഠന പരിശോധനയ്ക്ക് നേതൃത്വം നൽകുന്നുണ്ട്.

ABOUT THE AUTHOR

...view details