കേരളം

kerala

ETV Bharat / international

'ജീവിതത്തിലെ സുപ്രധാന ദിനം'; മലാല യൂസഫ്‌ സായ്‌ വിവാഹിതയായി - മലാല- അസര്‍ മാലിക് വിവാഹം

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്‌ദമുയർത്തുന്ന 24കാരി ട്വിറ്ററിലൂടെയാണ് തന്‍റെ വിവാഹക്കാര്യം ലോകത്തെ അറിയിച്ചത്.

Malala Yousafzai marriage  Malala Yousafzai  Malala tied the knot with Asser Malik  Malala married  Malala latest news  മലാല യൂസഫ്‌ സായ് വിവാഹിതയായി  മലാല യൂസഫ്‌ സായ് വാർത്ത  മലാല യൂസഫ്‌ സായ്  മലാല- അസര്‍ മാലിക് വിവാഹം  മലാല നിക്കാഹ്
'ജീവിതത്തിലെ പ്രധാന ദിനം'; മലാല യൂസഫ്‌ സായ്‌ വിവാഹിതയായി

By

Published : Nov 10, 2021, 7:34 AM IST

ലണ്ടൻ: നൊബേൽ പുരസ്‌കാര ജേതാവും പാകിസ്ഥാൻ സാമൂഹ്യ പ്രവർത്തകയുമായ (Activist and Nobel laureate) മലാല യൂസഫ്‌ സായി (Malala Yousafzai) വിവാഹിതയായി(Announce Wedding In UK). പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഹൈ പെര്‍ഫോമന്‍സ് സെന്‍റര്‍ ജനറല്‍ മാനേജര്‍ അസര്‍ മാലികാണ് വരന്‍. ട്വിറ്ററിലൂടെയാണ് മലാല തന്‍റെ വിവാഹം ലോകത്തെ അറിയിച്ചത്.

'എന്‍റെ ജീവിതത്തിലെ സുപ്രധാന ദിവസമാണ് ഇന്ന്. അസറും താനും ജീവിതത്തിൽ പങ്കാളികളാകാൻ പോകുന്നു. ബിർമിൻഹാമിൽ നടന്ന സ്വകാര്യ ചടങ്ങിൽ നിക്കാഹ് നടന്നു. നിങ്ങളുടെ പ്രാർഥനകൾ ഒപ്പം വേണം.' മലാല ട്വിറ്ററിൽ കുറിച്ചു.

പാകിസ്ഥാനിൽ വച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്‌ദമുയർത്തിയതിനെ തുടർന്ന് താലിബാൻ മലാലക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 2012ൽ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് സ്‌കൂൾ ബസിൽ പോകുമ്പോഴായിരുന്നു താലിബാൻ ആക്രമണം നടത്തിയത്. തുടർന്ന് ചികിത്സക്കായി ഇംഗ്ലണ്ടിലെ ബിർമിൻഹാമിലെത്തിയ മലാലക്കൊപ്പം കുടുംബവും എത്തുകയായിരുന്നു. തുടർന്ന് അവിടെ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മലാല ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദവും നേടിയിട്ടുണ്ട്.

ALSO READ:മനസില്‍ ഉറഞ്ഞു തുള്ളിയ തെയ്യക്കോലങ്ങൾ ചെറു രൂപങ്ങളാക്കിയ സംഗീത് രാജ്

ABOUT THE AUTHOR

...view details