മോസ്‌കോ: യുക്രൈനിൽ നടക്കുന്ന റഷ്യയുടെ അധിനിവേശത്തിൽ റഷ്യൻ ഏഴാം വ്യോമസേന വിഭാഗത്തിന്‍റെ കമാൻഡിങ് ജനറലായ മേജർ ജനറൽ ആൻഡ്രി സുഖോവെറ്റ്‌സ്‌കി കൊല്ലപ്പെട്ടു. തെക്കൻ റഷ്യയിലെ ക്രാസ്നോദർ മേഖലയിലെ പ്രാദേശിക ഓഫിസർമാരുടെ സംഘടനയാണ് മരണം സ്ഥിരീകരിച്ചത്. മരണ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
റഷ്യൻ വ്യോമസേന ഓഫിസര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടു - റഷ്യൻ യുക്രൈൻ സംഘർഷം
നോവോറോസിസ്‌കിൽ സംസ്‌കാരം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മേജർ ജനറൽ ആൻഡ്രി സുഖോവെറ്റ്‌സ്‌കി കൊല്ലപ്പെട്ടു
മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടിയ ശേഷം പ്ലാറ്റൂൺ കമാൻഡറായി അദ്ദേഹം സൈനിക സേവനം ആരംഭിച്ചു. സിറിയയിൽ റഷ്യ നടത്തിയ മിലിട്ടറി ക്യാമ്പയിനിലും അദ്ദേഹം പങ്കാളിയായിരുന്നു. നോവോറോസിസ്‌കിൽ സംസ്‌കാരം നടക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
READ MORE:യുക്രൈന് 1.2 ബില്യൺ യൂറോ അധിക ധനസഹായം നൽകുമെന്ന് യുറോപ്യൻ യൂണിയൻ