മഹാത്മാഗാന്ധിയുടെ ചിത്രമുള്ള തപാൽ സ്റ്റാമ്പ് പുറത്തിറക്കി ഫ്രാൻസ് - Mahatma Gandhi figures on postage stamp issued in France
ഇന്ത്യൻ എംബസിയുടെ പങ്കാളിത്തത്തോടെയാണ് ഫ്രാൻസിലെ പോസ്റ്റൽ സര്‍വീസ് കമ്പനിയായ ലാ പോസ്റ്റ് ഗാന്ധിയുടെ ചിത്രമുള്ള തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്
പാരീസ്: മഹാത്മാഗാന്ധിയുടെ ചിത്രമുള്ള തപാൽ സ്റ്റാമ്പ് പുറത്തിറക്കി ഫ്രാൻസ്. ഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് ഫ്രാൻസിലെ പോസ്റ്റൽ സര്‍വീസ് കമ്പനിയായ ലാ പോസ്റ്റാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. ഇന്ത്യൻ എംബസിയുടെ പങ്കാളിത്തത്തോടെയാണ് ഫ്രാൻസ് ഇന്ത്യയുടെ രാഷ്‌ട്രപിതാവിന് ആദരമര്‍പ്പിച്ച് സ്റ്റാമ്പ് പുറത്തിറക്കിയത്. ഫ്രാൻസിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഗാന്ധി ജയന്തി ദിനത്തിൽ ഉസ്ബക്കിസ്ഥാൻ, തുർക്കി, പലസ്‌തീൻ തുടങ്ങി മറ്റ് പല രാജ്യങ്ങളിലും തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കിയിരുന്നു.