കേരളം

kerala

ETV Bharat / international

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആദായനികുതിയിൽ ഇളവ് നല്‍കി ഇമ്മാനുവല്‍ മക്രോണ്‍ - മാക്രോൺ

സര്‍ക്കാരിന്‍റെ പ്രവർത്തനങ്ങളിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍.

ഇമ്മാനുവേൽ മാക്രോൺ

By

Published : Apr 26, 2019, 2:28 PM IST

മഞ്ഞക്കുപ്പായക്കാരുടെ കഴിഞ്ഞ അഞ്ച് മാസമായുള്ള പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഫ്രഞ്ച് സര്‍ക്കാര്‍ പരിഷ്കാര പദ്ധതികളുമായി രംഗത്തെത്തിയിരിക്കുന്നത്. നവംബറിൽ അനാവരണം ചെയ്ത അടിയന്തര സാമ്പത്തിക സാമൂഹിക പദ്ധതിയുടെ ഭാഗമായി പ്രതിമാസം 100 യൂറോസ് മിനിമം വേതനം വർദ്ധിപ്പിച്ച് പുതിയ സംരംഭങ്ങളുടെ ശൃംഖല അവതരിപ്പിച്ചു. പാർലമെന്‍റിലും ദേശീയ അസംബ്ലിയിലും കൂടുതൽ സീറ്റുകൾ ഉള്‍പ്പെടുത്തും. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്നും കൂടുതൽ പ്രവർത്തനക്ഷമമായ നിയമസഭയാക്കി മാറ്റുമെന്നും മക്രോണ്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് മക്രോണ്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അധികാരത്തിലെത്തിയ രണ്ടുവർഷങ്ങൾക്കിടയിൽ നടത്തുന്ന ആദ്യത്തെ വാര്‍ത്താ സമ്മേളനമാണ് എല്‍വിസില്‍ നടന്നത്. പൗരന്മാർ മാറ്റങ്ങൾ ആവശ്യപ്പെടുന്നു. എന്നാൽ മാറാൻ തയ്യാറാകുന്നില്ല. ഇതൊരു തെറ്റല്ലെന്നും ജനാധിപത്യവും ഭരണനിർവ്വഹണവും പരിവർത്തനപ്പെടുത്തണമെന്നും ഇമ്മാനുവല്‍ മക്രോണ്‍ ട്വിറ്ററിൽ കുറിച്ചു.

ABOUT THE AUTHOR

...view details