ലണ്ടൻ :അഫ്‌ഗാനില്‍ അവശേഷിച്ച പൗരന്മാരെ നാട്ടിലെത്തിച്ച് 'ഓപ്പറേഷന്‍ പിറ്റിങ്' ദൗത്യം അവസാനിപ്പിച്ച് ബ്രിട്ടന്‍.
രണ്ടാഴ്‌ച നീണ്ട ഒഴിപ്പിക്കൽ പ്രവർത്തനം നിര്‍ത്തിവച്ചശേഷം വീണ്ടും കാബൂളില്‍ നിന്നും ഉദ്യോഗസ്ഥരെ തങ്ങളുടെ രാജ്യത്തെത്തിയ്‌ക്കുകയായിരുന്നു യു.കെ ഭരണകൂടം.
സൈനികര്‍, നയതന്ത്രജ്ഞര്‍ തുടങ്ങിയവരെയാണ് പുതുതായി ലണ്ടനില്‍ എത്തിച്ചത്. വിദേശ പൗരന്മാരും സൈനികരും ഈ മാസം 31നകം അഫ്‌ഗാന്‍ വിടണമെന്നാണ് താലിബാൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.