ജനീവ:എഴുപത്തിമൂന്നാമത് ലോകാരോഗ്യ അസംബ്ലിയുടെ (ഡബ്ല്യുഎച്ച്എ) പ്രസിഡന്‍റായി യുഎൻ ബഹമാസിന്‍റെ സ്ഥിരം പ്രതിനിധിയായ കെവ ബെയ്ൻ തിരഞ്ഞെടുക്കപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്ന സമിതിയാണ് ലോകാരോഗ്യ അസംബ്ലി. കൊവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് നിലവിൽ രണ്ട് ദിവസത്തെ അസംബ്ലി നടക്കുന്നത്. കൊവിഡ് പ്രതിരോധത്തിൽ ലോകാരോഗ്യ സംഘടന ഉറച്ചുനിൽക്കണമെന്ന് ബെയ്ൻ പറഞ്ഞു.
എഴുപത്തിമൂന്നാമത് ലോകാരോഗ്യ അസംബ്ലിയുടെ പ്രസിഡന്‍റായി കെവ ബെയ്ൻ - എഴുപത്തിമൂന്നാമത് ലോകാരോഗ്യ അസംബ്ലിയുടെ പ്രസിഡന്‍റായി കെവ ബെയ്ൻ
ലോകാരോഗ്യ സംഘടനയുടെ പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്ന സമിതിയാണ് ലോകാരോഗ്യ അസംബ്ലി. കൊവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് നിലവിൽ രണ്ട് ദിവസത്തെ അസംബ്ലി നടക്കുന്നത്
കെവ ബെയ്ൻ
പരസ്പരാശ്രിതവും പരസ്പരബന്ധിതവുമായ ഒരു ലോകത്താണ് നാം ജീവിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടന പ്രതിസന്ധി ഘട്ടങ്ങളില്‍നമ്മെ ഓർമ്മിപ്പിക്കുന്നതെന്നും ബെയ്ൻ പറഞ്ഞു. കൊവിഡിനെതിരായ പ്രതിരോധത്തെ നയിക്കുന്നതിൽ ലോകാരോഗ്യ സംഘടന ഉറച്ചുനിൽക്കണം. അതേസമയം വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങൾ ഉൾപ്പെടെ നിരവധി ആളുകളുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന വെല്ലുവിളികളെ നേരിടാൻ നമ്മൾ സജ്ജരായിരിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.