ലണ്ടൻ:കൊവിഡ് ബാധിച്ച് ലണ്ടനിൽ ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആരോഗ്യ നിലയിലുണ്ടായ പുരോഗതി കണക്കിലെടുത്ത് ബോറിസ് ജോണ്‍സണെ ഐസിയുവില്‍ നിന്ന് പരിചരണത്തിനായി വാര്‍ഡിലേക്ക് മാറ്റി.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ആരോഗ്യ നിലയിൽ പുരോഗതി - ആരോഗ്യ നിലയിൽ പുരോഗതി
കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആദ്യ ലോകനേതാവാണ് ബോറിസ് ജോൺസൺ
ബോറിസ് ജോൺസൺ
ബോറിസ് ജോണ്‍സണെ കഴിഞ്ഞ ഞായറാഴ്ചയാണ് ലണ്ടനിലെ സെന്‍റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നെങ്കിലും ആരോഗ്യ നില മോശമായതോടെ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആദ്യ ലോകനേതാവാണ് ബോറിസ് ജോൺസൺ.