ലണ്ടൻ:കൊവിഡ് പ്രതിരോധത്തിനായി ഹാരി പോട്ടർ എഴുത്തുകാരി ജെ. കെ. റൗളിങ്ങ് ഒരു ദശലക്ഷം പൗണ്ട് സംഭാവന ചെയ്യും. മെയ് രണ്ടിന് ബാറ്റിൽ ഓഫ് ഹൊഗ്‌വാർട്ട്സ് എന്ന നോവലിന്‍റെ 22-ാം വാർഷികത്തോടനുബന്ധിച്ചാണ് 54കാരിയായ എഴുത്തുകാരി ഇക്കാര്യം അറിയിച്ചത്.
കൊവിഡ് പ്രതിരോധത്തിന് ഒരു ദശലക്ഷം പൗണ്ട് സംഭാവനയുമായി ജെ. കെ. റൗളിങ്ങ് - കൊവിഡ് പ്രതിരോധത്തിന് ഒരു ദശലക്ഷം പൗണ്ട് സംഭാവനയുമായി ജെ. കെ. റൗളിങ്ങ്
മെയ് രണ്ടിന് ബാറ്റിൽ ഓഫ് ഹൊഗ്‌വാർട്ട്സ് എന്ന നോവലിന്‍റെ 22-ാം വാർഷികത്തോടനുബന്ധിച്ചാണ് 54കാരിയായ എഴുത്തുകാരൻ ഇക്കാര്യം അറിയിച്ചത്.

ജെ. കെ. റൗളിങ്ങ്
റൗളിങ്ങിന്‍റെ ഭർത്താവ് നീൽ മുറെ ഡോക്ടറാണ്. തന്‍റെ കുടുംബത്തിൽ മൂന്ന് മുൻനിര ആരോഗ്യ പ്രവർത്തകരുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ട് മറ്റാരെക്കാളും തനിക്ക് മനസ്സിലാകും.-ബ്രിട്ടീഷ് നോവലിസ്റ്റ് പറഞ്ഞു. കഴിഞ്ഞ മാസം തനിക്ക് കൊവിഡ് ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്ന് റൗളിങ്ങ് വെളിപ്പെടുത്തിയിരുന്നു.