കേരളം

kerala

ETV Bharat / international

ജപ്പാനില്‍ 39 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു - ജപ്പാന്‍ തുറമുഖം

ടോക്യോക്ക് സമീപം യോക്കോമ തുറമുഖത്താണ് ഫെബ്രുവരി മൂന്നിന് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്.

Coronavirus case  China Health Commission  Japan health ministry  Japanese port  കൊറോണ വൈറസ്  ചൈനഹെല്‍ത്ത് കമ്മീഷന്‍  ജപ്പാന്‍ തുറമുഖം  ജപ്പാന്‍ തുറമുഖം
ജപ്പാനില്‍ 39 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

By

Published : Feb 12, 2020, 9:41 AM IST

ടോക്യോ: ജപ്പാനില്‍ 39 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ക്രൂയിസ് കപ്പലിലെ യാത്രക്കാര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 174 പേര്‍ വൈറസ് സ്ഥിരീകരണത്തെത്തുടര്‍ന്ന് നിലവില്‍ ചികിത്സയിലാണ്. 39 പേരും ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലാണ്.

ടോക്യോക്ക് സമീപം യോക്കോമ തുറമുഖത്താണ് ഫെബ്രുവരി മൂന്നിന് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. ജപ്പാനില്‍ ആകെ 203 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ക്രൂയിസ് കപ്പലിലെ 3,7000 യാത്രക്കാരെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ആദ്യം ഒരു യാത്രക്കാരനില്‍ മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡിസംബറിലാണ് ചൈനയില്‍ വൈറസ് സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details