കേരളം

kerala

ETV Bharat / international

ഇറ്റലിയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ; പ്രധാനമന്ത്രി ഗുസിപ്പെ കോന്‍റെ രാജിവച്ചു - ഇറ്റാലിയന്‍ രാഷ്ട്രീയഅരക്ഷിതാവസ്ഥ

സഖ്യകക്ഷി മറ്റെയോ സാല്‍വിയോടുള്ള വിയോജിപ്പിനെ തുടര്‍ന്നാണ് രാജി.

ഇറ്റാലിയന്‍ രാഷ്ട്രീയഅരക്ഷിതാവസ്ഥ; പ്രധാനമന്ത്രി ഗുസിപ്പെ കോന്‍റെ രാജിവച്ചു

By

Published : Aug 21, 2019, 1:53 PM IST

ഇറ്റലി: രാഷ്ട്രീയ അരക്ഷിതാവസ്ഥയെ തുടര്‍ന്ന് പ്രധാനമന്ത്രി ഗുസിപ്പെ കോന്‍റെ രാജിവച്ചു. സഖ്യകക്ഷി മറ്റെയോ സാല്‍വിയോടുള്ള വിയോജിപ്പിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി ഗുസിപ്പെ കോന്‍റെ രാജി പ്രഖ്യാപിച്ചത്. മറ്റെയോ സാല്‍വി വ്യക്തി താല്‍പര്യങ്ങളില്‍ അധിഷ്ടിതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സഖ്യത്തില്‍ വിശ്വാസമില്ലെന്നും കോന്‍റെ വ്യക്തമാക്കി.

ഇറ്റാലിയന്‍ പ്രസിഡന്‍റ് സെര്‍ഗിയോ മാറ്റെറെല്ല ഇന്ന് എല്ലാ സഖ്യകക്ഷികളെയും കൂടിക്കാഴ്ചക്ക് വിളിച്ചിട്ടുണ്ട്. കോന്‍റെയുടെ രാജി സ്വീകരിച്ചെങ്കിലും രാഷ്ട്രീയ അരക്ഷിതാവസ്ഥ പരിഹരിക്കുന്നതുവരെ ഓഫീസില്‍ തുടരാന്‍ പ്രസിഡന്‍റ് സെര്‍ഗിയോ മാറ്റെറല്ല ആവശ്യപ്പെട്ടു. പുതിയ സഖ്യം രൂപികരിച്ചില്ലെങ്കില്‍ എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രസിഡന്‍റ് പറഞ്ഞു. 14 മാസങ്ങള്‍ക്ക് മുമ്പാണ് കോന്‍റെ പ്രധാനമന്ത്രിയായി അധികാരമേറ്റത്.

ABOUT THE AUTHOR

...view details