പരീക്ഷണാത്മക രോഗപ്രതിരോധ പരിശോധന ആരംഭിക്കാനൊരുങ്ങി ഇറ്റലി - ലോക്ക് ഡൗൺ
വൈറസ് ഇറ്റലിയിലാകമാനം വ്യാപിച്ച സാഹചര്യത്തിൽ മെയ് മൂന്ന് വരെ രാജ്യത്ത് ലോക്ക് ഡൗൺ നീട്ടി.
റോം: ലോക്ക് ഡൗണിന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്‍റെ ഭാഗമായി ഇറ്റലിയിലെ ആളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൊവിഡ് 19 പ്രതിരോധ ശേഷി പരിശോധന നടത്തും. മെയ് തുടക്കത്തിൽ രാജ്യത്തൊട്ടാകെയുള്ള 1,50,000 ആളുകൾക്ക് പരീക്ഷണാത്മക പ്രതിരോധ ശേഷി പരിശോധന നടത്തും. ആന്‍റിബോഡി പരിശോധനകൾ ആരംഭിക്കുന്നതിന് വ്യക്തികളും കമ്പനികളുമെല്ലാം തയ്യാറാണെന്ന് പാൻഡെമിക് കമ്മിഷണർ ഡൊമെനിക്കോ അർക്കൂരി പറഞ്ഞു. പരിശോധനയിൽ ഏകീകൃത സമീപനം സർക്കാരിനാണ് വേണ്ടതെന്ന് അർക്കൂരി കൂട്ടിച്ചേർത്തു. മെയ് മൂന്ന് വരെ ഇറ്റലിയില്‍ ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ട്.