റോം: ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 525 പേരാണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസത്തിനിടെയുണ്ടാകുന്ന ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് മഹാമാരി മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച രാജ്യമായ ഇറ്റലിയില്‍ മരണനിരക്കിലുണ്ടായ കുറവ് ആശ്വാസ സൂചനയാണ്. ഇറ്റലിയില്‍ ലോക്‌ഡൗണ്‍ ആരംഭിച്ചിട്ട് നാല് ആഴ്‌ച കഴിഞ്ഞു. ഇതേവരെ 15877 പേരാണ് കൊവിഡ് ബാധിച്ച് ഇറ്റലിയില്‍ മരിച്ചത്.
ഇറ്റലിയിലും സ്‌പെയിനിലും മരണനിരക്ക് കുറയുന്നു - Italy, Spain show signs of decline in COVID-19 deaths
ഇറ്റലിയിലും സ്‌പെയിനിലും ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളിലും മരണനിരക്കിലും ഗണ്യമായ കുറവുണ്ടായതായി അധികൃതര്‍
![ഇറ്റലിയിലും സ്‌പെയിനിലും മരണനിരക്ക് കുറയുന്നു Italy ഇറ്റലി സ്‌പെയിന്‍ ഇറ്റലിയിലും സ്‌പെയിനിലും മരണനിരക്ക് കുറയുന്നു COVID-19 Italy, Spain show signs of decline in COVID-19 deaths കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6678753-87-6678753-1586141011001.jpg)
ഇറ്റലിയിലും സ്‌പെയിനിലും മരണനിരക്ക് കുറയുന്നു
കൊവിഡ് മഹാമാരി മൂലം ദുരിതത്തിലായ മറ്റൊരു രാജ്യമാണ് സ്‌പെയിന്‍. കഴിഞ്ഞ ദിവസം 674 പേരാണ് ഇവിടെ മരിച്ചത്. മാര്‍ച്ചിനു ശേഷം മരണനിരക്കിലുണ്ടാകുന്ന ഏറ്റവും വലിയ കുറവാണിത്. 11744 പേരാണ് സ്‌പെയിനില്‍ കൊവിഡ് മൂലം മരിച്ചത്. രാജ്യത്ത് ഇതുവരെ 1,24,376 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി അധികൃതര്‍ പറയുന്നു.