റോം: ഇറ്റലിയിൽ വീണ്ടും തിയേറ്ററുകൾ അടച്ചു. കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ രോഗവ്യാപനം തടയൽ മുൻകരുതലായാണ് തീരുമാനം. ഫെബ്രുവരിയിൽ അടച്ച തിയേറ്ററുകൾ ജൂണിലായിരുന്നു തുറന്നത്. കൊവിഡ് രോഗവ്യാപനം വീണ്ടും വർധിച്ചതിൽ പ്രതികരിക്കവെയാണ് ഇറ്റലി പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ ഡിസ്ക്കോ, ഗേമിംഗ് ഹാളുകൾ തുടങ്ങിയവയുടെ കൂടെ സിനിമാ തിയേറ്ററുകൾ കൂടി അടച്ചിടാന്‍ നിർദേശിച്ചത്. ഭാഗിക അടച്ചുപൂട്ടൽ അണുബാധയുടെ തോത് നിയന്ത്രിക്കുമെന്നും മറ്റൊരു ലോക്ക്ഡൗണിന്‍റെ ആവശ്യകത ഒഴിവാക്കുമെന്നുമാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. പുതിയ കർഫ്യുവിന്‍റെ ഭാഗമായി ഇറ്റലിയിൽ ബാറുകളും റസ്റ്റോറന്‍റുകളും വൈകുന്നേരം ആറ് മണിവരെയെ പ്രവർത്തിക്കുകയുള്ളു.
കൊവിഡ് വ്യാപനം; ഇറ്റലിയിൽ വീണ്ടും തിയേറ്ററുകൾ അടച്ചു - കൊവിഡ് നിയന്ത്രണങ്ങൾ
ഭാഗിക അടച്ചുപൂട്ടൽ അണുബാധയുടെ തോത് നിയന്ത്രിക്കുമെന്നും മറ്റൊരു ലോക്ക്ഡൗണിന്‍റെ ആവശ്യകത ഒഴിവാക്കുമെന്നുമാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും ഇറ്റലി പ്രധാനമന്ത്രി.
കൊവിഡ് വ്യാപനം; ഇറ്റലിയിൽ വീണ്ടും തീയറ്ററുകൾ അടച്ചു
ഇറ്റലിക്കൊപ്പം സ്പെയിനും ഫ്രാൻസും കർഫ്യു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്പെയിനിൽ രാത്രി 11 മുതൽ രാവിലെ 6 വരെയാണ് രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. എന്നിരുന്നാലും, യുണൈറ്റഡ് കിംഗ്‌ഡം തിയേറ്ററുകളെ കർഫ്യൂ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.