ഇറ്റലിയിൽ മരണനിരക്ക് കുറയുന്നു - italy covid death
19,899 പേരാണ് ഇറ്റലിയിൽ മരിച്ചത്. 102,253 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.
![ഇറ്റലിയിൽ മരണനിരക്ക് കുറയുന്നു ഇറ്റലിയിലെ മരണനിരക്ക് കുറയുന്നു ഇറ്റലി കൊവിഡ് ഇറ്റലി കൊവിഡ് മരണം ആഞ്ചലോ ബോറെലി italy covid rate italy covid death italy civil protection service](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6771449-240-6771449-1586757122767.jpg)
ഇറ്റലിയിൽ മരണനിരക്ക് കുറയുന്നു
റോം: ഇറ്റലിയിലെ മരണനിരക്ക് കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. 431 പേരാണ് ഞായറാഴ്‌ച മരിച്ചത്. മാർച്ച് 19 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇതെന്ന് സിവിൽ പ്രൊട്ടക്ഷൻ സർവീസ് അറിയിച്ചു. 19,899 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. 102,253 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണെങ്കിലും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കുറയുകയാണെന്ന് സിവിൽ പ്രൊട്ടക്ഷൻ സർവീസ് മേധാവി ആഞ്ചലോ ബോറെലി അറിയിച്ചു. അമേരിക്കയ്‌ക്ക് ശേഷം ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയ രാജ്യമാണ് ഇറ്റലി.