മരണ സംഖ്യ ഉയര്‍ന്ന് ഇറ്റലി; 349പേര്‍ കൂടി മരിച്ചു - കൊവിഡ് 19
കൊവിഡ്-19 ബാധിച്ച് നാല് ദിവസങ്ങൾക്കകം മരിച്ചവരുടെ എണ്ണം ഇരട്ടിയായി
![മരണ സംഖ്യ ഉയര്‍ന്ന് ഇറ്റലി; 349പേര്‍ കൂടി മരിച്ചു Italy government Italy health department Italy coronavirus case ഇറ്റലി കൊവിഡ് 19 കൊവിഡ് 19 ലൊംബാർഡി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6436624-thumbnail-3x2-italy.jpg)
ഇറ്റലി
റോം:കൊവിഡ് 19 മഹാമാരിയുടെ പിടിയിലമര്‍ന്ന് ഇറ്റലി. പുതിയതായി 349 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 2,158 ആയി. വ്യാഴാഴ്‌ച സംഭവിച്ച കൊവിഡ് മരണങ്ങളേക്കാൾ ഇരട്ടിയാണ് ഇപ്പോൾ ഇറ്റലിയിൽ റിപ്പോർട്ട് ചെയ്‌തുകൊണ്ടിരിക്കുന്നത്. നാല് ദിവസത്തിന് മുമ്പ് വരെ 15,113 പേർക്കായിരുന്നു രോഗബാധ. എന്നാൽ ഇത് 27,980 പേർക്കായി വർധിച്ചു. ഇറ്റലിയുടെ വടക്കൻ മേഖലയിലാണ് കൂടുതൽ മരിച്ചത്. ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനമായ ലൊംബാർഡിയിൽ 1,420 പേര്‍ക്ക് ജീവഹാനി സംഭവിച്ചത്.