റോം:ഇറ്റലിയില്‍ പുതിയ കൊവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞു. ഇറ്റലിയിലെ സിവിൽ പ്രൊട്ടക്ഷൻ ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം 4,789 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് . സാധാരണ റിപ്പോര്‍ട്ട് ചെയ്യുന്നതിനെക്കാള്‍ 700 എണ്ണം കുറവാണ് ഇത്. മരണങ്ങളും കുറഞ്ഞിട്ടുണ്ട്. ഞായറാഴ്ച 651 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ തിങ്കളാഴ്ച 600 ഓളം മരണങ്ങളാണ് രജിസ്റ്റർ ചെയ്തത്.
ഇറ്റലിയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം കുറയുന്നു - italy covid19 pandemic
ഇറ്റലിയിലെ സിവിൽ പ്രൊട്ടക്ഷൻ ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം 4,789 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് സാധാരണ റിപ്പോര്‍ട്ട് ചെയ്യുന്നതിനെക്കാള്‍ 700 എണ്ണം കുറവാണിത്
ഇറ്റലിയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം കുറയുന്നു
ഇന്നലെ 59,138 കേസുകളാണ് ഇറ്റലിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ചൈനയില്‍ 81,496 കേസുകളും. ഈ മാസം ആദ്യം മുതല്‍ സ്വീകരിച്ച മുന്‍കരുതലുകളുടെ ഭാഗമായാണ് പോസിറ്റീവ് കേസുകള്‍ കുറയുന്നതെന്ന് സർക്കാർ ആരോഗ്യ ഉദ്യോഗസ്ഥനായ സിൽവിയോ ബ്രൂസഫെറോ പറഞ്ഞു.