റോം:ഇറ്റലിയില്‍ 24 മണിക്കൂറിനിടെ കൊവിഡ് മഹാമാരി മൂലം മരിച്ചത് 969 പേര്‍. കൊവിഡ് 19 മൂലം റെക്കോര്‍ഡ് മരണനിരക്കാണ് വെള്ളിയാഴ്‌ച ഇറ്റലിയില്‍ ഉണ്ടായത്. 86498 പേര്‍ക്കാണ് ഇറ്റലിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. എങ്കിലും രാജ്യത്ത് കൊവിഡ് 19 വ്യാപനനിരക്ക് നേരിയ തോതില്‍ കുറയുന്നതായി സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ 8 ശതമാനം വര്‍ധനവ് ഉണ്ടായിടത്ത് ഇപ്പോള്‍ 7.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 969 പേര്‍ക്ക് മരണം - കൊവിഡ് 19
86498 പേര്‍ക്കാണ് ഇറ്റലിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.
![ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 969 പേര്‍ക്ക് മരണം Italy COVID-19 cases Italy COVID-19 death COVID-19 worldwide war against COVID-19 ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 969 പേര്‍ക്ക് മരണം കൊവിഡ് 19 ഇറ്റലി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6568253-525-6568253-1585331841094.jpg)
ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 969 പേര്‍ക്ക് മരണം
3,05,851 പേര്‍ക്കാണ് യൂറോപ്പില്‍ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതില്‍ 18,289 പേര്‍ മരിച്ചു. സ്‌പെയിനില്‍ മാത്രം 64,059 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഏഷ്യയില്‍ 1,02,043രോഗികളാണ് ഉള്ളത്. 3683 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.