ഇറ്റലിയിൽ 262 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു - ലോംബാർഡി
രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,38,275. മരണസംഖ്യ 34,610
റോം: ഇറ്റലിയിൽ 262 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,38,275 ആയി ഉയർന്നു. 49 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 34,610 ആയി ഉയർന്നു. ഫെബ്രുവരി 21ന് ലോംബാർഡി നഗരത്തിലെ കോഡോഗ്നോയിലാണ് ആദ്യത്തെ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്‌തത്. ആ സമയത്ത് ഇറ്റലിയിലെ നിയമം അനുസരിച്ച് ചൈനയിൽ പോയിട്ടുള്ള അല്ലെങ്കിൽ രോഗബാധിതനായ ഒരാളുമായി സമ്പർക്കം പുലർത്തിയവർക്ക് മാത്രമാണ് കൊവിഡ് പരിശോധന നടത്തിയിരുന്നത്. കോഡോഗ്നോയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് പരിശോധനക്ക് വിധേയമാക്കുകയും പിന്നീട് കൊവിഡ് ഭേദമാവുകയും ചെയ്‌തു. ഇറ്റലിയിൽ കഴിഞ്ഞ മാസം മുതൽ ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തി. പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കേസുകൾ മുമ്പുള്ളതിനേക്കാൾ കുറവാണ്.