കേരളം

kerala

ETV Bharat / international

ഇറ്റലി ദേശീയ ക്വാറന്‍റൈന്‍  മെയ് മൂന്ന് വരെ  നീട്ടി - പ്രധാനമന്ത്രി

പുസ്തകം ലഭിക്കുന്ന കടകളും കുട്ടികളുടെ സാധനങ്ങള്‍ ലഭിക്കുന്ന കടകളും സ്റ്റേഷനറി കടകളും ഏപ്രില്‍ 14 മുതല്‍ പ്രവര്‍ത്തിക്കും.

ഇറ്റലി  Italy  extend  nationwide  COVID-19  May 3  മെയ് മൂന്ന്  ദേശീയം  ക്വാറന്‍റൈന്‍  നിയന്ത്രണങ്ങള്‍  പ്രധാനമന്ത്രി  ജ്യൂസപ്പേ കോണ്ടേ
കൊവിഡ്-19 ദേശീയ ക്വാറന്‍റൈന്‍ നീട്ടി ഇറ്റിലികൊവിഡ്-19 ദേശീയ ക്വാറന്‍റൈന്‍ നീട്ടി ഇറ്റിലി

By

Published : Apr 11, 2020, 8:25 AM IST

ഇറ്റലി: കൊവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ ഇറ്റലി ദേശീയ തലത്തില്‍ നടപ്പാക്കിയ ക്വാറന്‍റൈന്‍ മെയ് മൂന്ന് വരെ നീട്ടി. എന്നാല്‍ പുസ്തകം ലഭിക്കുന്ന കടകളും കുട്ടികളുടെ സാധനങ്ങള്‍ ലഭിക്കുന്ന കടകളും സ്റ്റേഷനറി കടകളും ഏപ്രില്‍ 14 മുതല്‍ പ്രവര്‍ത്തിക്കും. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജ്യൂസപ്പേ കോണ്ടേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയമായ തന്‍റെ കടമയായി കണ്ടാണ് തീരുമാനമെന്നും മന്ത്രിമര്‍ മറ്റ് വിദഗ്ധര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ നിയന്ത്രണങ്ങളും ഉടന്‍ പിന്‍വലിക്കുക സാധ്യമല്ല. എന്നാല്‍ നിയന്ത്രണങ്ങളില്‍ അയവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് കൊവിഡ്-19 ബാധിച്ചവരുടെ എണ്ണം 147,577 ആയി. 18849 പേർ മരിച്ചു.

ABOUT THE AUTHOR

...view details