റോം:ഇറ്റലിയില്‍ 153 കൊവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. കൊറോണ വൈറസ് വ്യാപനത്തിന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കാണിത്. ഇറ്റലിയില്‍ ആകെ 31,763 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി സിവില്‍ പ്രൊട്ടക്ഷൻ ഏജൻസി റിപ്പോര്‍ട്ട് ചെയ്‌തു.
ഇറ്റലിയിൽ കൊവിഡ് മരണ നിരക്ക് കുറയുന്നു - COVID-19
ഇറ്റലിയില്‍ ആകെ 31,763 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്
![ഇറ്റലിയിൽ കൊവിഡ് മരണ നിരക്ക് കുറയുന്നു ഇറ്റലി ഇറ്റലി കൊവിഡ് കൊവിഡ് മരണം കൊവിഡ് മരണ നിരക്ക് കൊവിഡ് 19 Italy Italy COVID-19 COVID-19 deaths COVID-19 Italy COVID-19 deaths](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7230405-793-7230405-1589686771573.jpg)
ഇറ്റലിയിൽ കൊവിഡ് മരണ നിരക്ക് കുറയുന്നു
രാജ്യത്ത് ഇതിന് മുമ്പ് ഏറ്റവും കുറവ് മരണം റിപ്പോര്‍ട്ട് ചെയ്‌ത ദിവസം മാര്‍ച്ച് ഒമ്പതാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസമായിരുന്നു ഇത്. ഇറ്റലിയില്‍ 875 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ ആകെ രോഗബാധിതരുടെ എണ്ണം 224760 ആയി.