ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു - പ്രതിഷേധകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ
നൂറുകണക്കിന് ബിരുദധാരികളാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തത്. സമരക്കാര്‍ സുരക്ഷ സേനയെ തടഞ്ഞ് വെച്ചതാണ് വെടിവെപ്പില്‍ കലാശിച്ചത്
ബാഗ്ദാദ്:ബാഗ്ദാദിൽ പ്രതിഷേധകരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തിർ നിരവധിപ്പേർക്ക് പരിക്കേറ്റു. തൊഴിലില്ലായ്മ, അഴിമതി, ജനസേവനത്തിലെ അപാകത എന്നിവ ചൂണ്ടികാട്ടി സര്‍ക്കാരിനെതിരെ രാജ്യത്തെ ജനങ്ങള്‍ സംഘടിക്കുകയായിരുന്നു. നൂറുകണക്കിന് ബിരുദധാരികളാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തത്. സമരക്കാര്‍ സുരക്ഷ സേനയെ തടഞ്ഞ് വെച്ചതാണ് വെടിവെപ്പില്‍ കാലാശിച്ചത്. പ്രതിഷേധകാർക്കെതിരെ സുരക്ഷ സേന റബര്‍ ബുളളറ്റുകളും ജലപീരങ്കികളും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ജോലി നല്‍കുന്നതിലും സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും രാജ്യത്തെ ഭരണകൂടം പരാജയമാണെന്ന് സര്‍വകലാശാല ബിരുദധാരികള്‍ ആരോപിച്ചു. നഗരത്തിൽ തഹരീര്‍ ചത്വരത്തിലാണ് പ്രക്ഷോഭകർ ഒത്തുകൂടിയത്.
TAGGED:
ബാഗ്ദാദ്