ജര്‍മ്മനിയില്‍ ഇന്ത്യന്‍ ദമ്പതികൾക്ക് തടവും പിഴയും - ജര്‍മ്മനിയില്‍ ഇന്ത്യന്‍ ദമ്പതികൾക്ക് തടവും പിഴയും
ജര്‍മ്മനിയിലെ സിക്, കശ്‌മീരി വിഭാഗക്കാരുടെ വിവരങ്ങൾ ചോര്‍ത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ദമ്പതികൾക്ക് തടവും പിഴയും കോടതി വിധിച്ചത്
ബെര്‍ലിന്‍ : ജര്‍മ്മനിയിലെ സിക്, കശ്‌മീരി വിഭാഗക്കാരുടെ വിവരങ്ങൾ ചോര്‍ത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ദമ്പതികൾക്ക് തടവും പിഴയും. ഇന്ത്യന്‍ ചാര സംഘടനകൾക്ക് കഴിഞ്ഞ മാസം മുതല്‍ വിവരങ്ങൾ ചോര്‍ത്തുകയായിരുന്നുമെന്ന് ദമ്പതികൾ സമ്മതിച്ചതിനെ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്. മന്‍മോഹനും ഭാര്യ കന്‍വാൾ ജിതിനുമാണ് കോടി പതിനെട്ട് മാസം തടവും 180 ദിവസത്തെ വേദനം പിഴയായും ചുമത്തിയത്. അന്‍പത്തിയൊന്നുകാരനായ മന്‍മോഹന് വിവരങ്ങൾ ചോര്‍ത്തുന്നതിന് പ്രതിമാസം 200 യൂറോ ലഭിക്കുമായിരുന്നുവെന്നും കൂടാതെ ഇന്ത്യന്‍ ഇന്‍റലിജെന്‍സ് ഓഫീസറുമായി നിരന്തരം കൂടിക്കാഴ്‌ച നടത്തുമായിരുന്നുവെന്നും കോടതി പറഞ്ഞു. പതിനെട്ട് മാസത്തെ പിഴ കൂടാതെ 1500 യൂറോ ചാരിറ്റബിൾ സ്ഥാപനത്തിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.