കേരളം

kerala

ETV Bharat / international

അഴിമതി പെർസെപ്ഷൻ ഇൻഡെക്‌സിൽ ഇന്ത്യ 80-ാം സ്ഥാനത്ത് - WEF 2020

180 രാജ്യങ്ങളാണ് പട്ടികയില്‍ ഉൾപ്പെട്ടിരിക്കുന്നത്. അഴിമതിക്കെതിരായ അവബോധം ഉണ്ടാക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.

India ranked 80th in Corruption Perception Index  Corruption Perception Index  CPI News  Transparency International Chair Delia Ferreira Rubio  WEF 2020  അഴിമതി പെർസെപ്ഷൻ സൂചികയിൽ ഇന്ത്യ 80-ാം സ്ഥാനത്ത്
അഴിമതി പെർസെപ്ഷൻ സൂചികയിൽ ഇന്ത്യ 80-ാം സ്ഥാനത്ത്

By

Published : Jan 24, 2020, 4:07 AM IST

ഡാവോസ്:അഴിമതിക്കെതിരായ അവബോധമുണ്ടാക്കുന്ന കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നില്‍. ട്രാൻസ്‌പരൻസി ഇന്‍റർനാഷണൽ തയ്യാറാക്കിയ കറപ്‌ഷൻ പെർസെപ്ഷൻ ഇൻഡെക്‌സിൽ(സിപിഐ) ലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പട്ടികയില്‍ ഇന്ത്യ 80-ാം സ്ഥാനത്താണ്. 180 രാജ്യങ്ങളുടെ പട്ടികയിലാണ് രാജ്യം ഏറെ താഴെ പോയത്. അഴിമതിക്കെതിരായ അവബോധം ഉണ്ടാക്കുന്ന കാര്യത്തില്‍ ഡെൻമാർക്കും ന്യൂസിലൻഡും ഒന്നാം സ്ഥാനത്തെത്തി. ഫിൻലൻഡ്, സിംഗപ്പൂർ, സ്വീഡൻ, സ്വിറ്റ്സർലൻഡ് നോർവേ, നെതർലാന്‍റ്‌സ്, ജർമ്മനി, ലക്‌സംബർഗ് എന്നിവരും ആദ്യ പത്തിൽ സ്ഥാനം നേടി. പൊതുമേഖലയിലെ അഴിമതിക്കെതിരായ അവബോധമുണ്ടാക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് റാങ്കിംഗ്. ചൈന, ബെനിൻ, ഘാന, മൊറോക്കോ എന്നിവയും ഇന്ത്യക്കൊപ്പം 80-ാം സ്ഥാനം പങ്കിടുന്നു. അയൽരാജ്യമായ പാകിസ്‌ഥാൻ 120-ാം സ്ഥാനത്താണ്. കഴിഞ്ഞ എട്ട് വർഷത്തിനിടെ 22 രാജ്യങ്ങൾ മാത്രമാണ് സിപിഐയിൽ കാര്യമായ പുരോഗതി കാണിച്ചത്. രാഷ്ട്രീയ പാർട്ടികളില്‍ പണം ഉണ്ടാക്കുന്ന ദുഷിച്ച പങ്കിനെക്കുറിച്ചും അത് നമ്മുടെ രാഷ്ട്രീയ വ്യവസ്ഥകളിൽ ചെലുത്തുന്ന അനാവശ്യ സ്വാധീനത്തെക്കുറിച്ചും സർക്കാരുകൾ അടിയന്തിരമായി പഠിക്കണമെന്ന് ട്രാൻസ്‌പരൻസി ഇന്‍റർനാഷണൽ ചെയർമാൻ ഡെലിയ ഫെറെയിറ റൂബിയോ പറഞ്ഞു.

ABOUT THE AUTHOR

...view details