കേരളം

kerala

ETV Bharat / international

കശ്‌മീര്‍ വിഷയം: യുഎന്‍എസ്‌സിയില്‍ ഇന്ത്യക്ക് പിന്തുണയുമായി റഷ്യ - ഐക്യരാഷ്‌ട്രസഭ രക്ഷാസമിതി

ജമ്മു കശ്‌മീര്‍ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ അഞ്ച് സ്ഥിരാംഗങ്ങളും പത്ത് താൽക്കാലിക അംഗങ്ങളും പങ്കെടുത്തു.

കാശ്‌മീര്‍ വിഷയം: യുഎന്‍എസ്‌സിയില്‍ ഇന്ത്യക്ക് പിന്തുണയുമായി റഷ്യ

By

Published : Aug 17, 2019, 8:45 AM IST

ജനീവ: ഐക്യരാഷ്‌ട്രസഭ രക്ഷാസമിതിയില്‍ (യുഎന്‍എസ്‌സി) ജമ്മു കശ്‌മീര്‍ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇന്ത്യക്ക് റഷ്യയുടെ പിന്തുണ. ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി ഇന്ത്യ ദദ്ദാക്കിയതിന് പിന്നാലെ ചേര്‍ന്ന യുഎന്‍എസ്‌സിയുടെ പ്രത്യേക ചർച്ചയിലാണ് ഇന്ത്യക്ക് പിന്തുണയുമായി റഷ്യ രംഗത്തെത്തിയത്. ഇ​​ന്ന​​ലെ രാ​​ത്രി ഇ​​ന്ത്യ​​ന്‍ സ​​മ​​യം 7.30നായിരുന്നു യോ​​ഗം ​​ആ​​രം​​ഭി​​ച്ചത്. ​​അഞ്ച് സ്ഥിരാംഗങ്ങളും പത്ത് താൽക്കാലിക അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു. കശ്‌മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരം വേണമെന്ന് റഷ്യ ആവശ്യപ്പെട്ടു.

അടിയന്തര സമ്മേളനം വേണമെന്ന പാക്കിസ്ഥാന്‍റെയും ചൈനയുടെയും ആവശ്യപ്രകാരമാണ് യോഗം ചേര്‍ന്നത്. ഇന്ത്യയുടെ തീരുമാനത്തിലുള്ള ചൈനയുടെ അതൃപ്‌തി ചര്‍ച്ചയിലും അറിയിച്ചുവെന്നും ബാക്കിയുള്ള സ്ഥിരാംഗങ്ങൾ ഇന്ത്യന്‍ അനുകൂല നിലപാട് സ്വീകരിച്ചെന്നുമാണ് സൂചന. ത​​ങ്ങ​​ളു​​ടെ പ്ര​​തി​​നി​​ധി​​യെ ര​​ക്ഷാ​​സ​​മി​​തി​​യി​​ല്‍ ച​​ര്‍​​ച്ച​​ക്ക് അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് പാ​​ക്കി​​സ്ഥാ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും അ​​നു​​വ​​ദി​​ക്ക​​പ്പെ​​ട്ടി​​ല്ല. അതേസമയം കശ്‌മീര്‍ താഴ്‌വരയിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ഇന്ത്യ സ്വീകരിച്ച നടപടികളെ രക്ഷാസമിതി അഭിനന്ദിച്ചു.

ABOUT THE AUTHOR

...view details