വ്യാപാരം -സാമ്പത്തികം ഐ.ജി.സിയിൽ ചർച്ച ചെയ്യുമെന്ന് ഏഞ്ചല മെർക്കൽ - ഏഞ്ചല മെർക്കൽ ആനുകാലിക വാർത്ത
നവംബർ ഒന്നിന് ഇന്ത്യ സന്ദർശിക്കുന്ന ജർമ്മൻ ചാൻസലർ വ്യാപാരം, പ്രതിരോധം, സുരക്ഷയും ഉൾപ്പടെയുളള തന്ത്ര പ്രധാന മേഖലകളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും.
![വ്യാപാരം -സാമ്പത്തികം ഐ.ജി.സിയിൽ ചർച്ച ചെയ്യുമെന്ന് ഏഞ്ചല മെർക്കൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4880676-663-4880676-1572134897775.jpg)
ബെർലിൻ: വ്യാപാരം, പ്രതിരോധം, സുരക്ഷയും ഉൾപ്പടെയുളള തന്ത്ര പ്രധാന മേഖലകളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ. അഞ്ചാമത്തെ ദ്വിവത്സര ഇൻ്റർ -ഗവൺമെൻ്റൽ കൺസൾട്ടേഷൻസിൽ പങ്കെടുക്കാനാണ് ചാൻസലർ ഏഞ്ചല മെർക്കൽ ഇന്ത്യയിലെത്തുന്നത്. മെർക്കലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉഭയകക്ഷി ചർച്ചകൾ നടത്തും. നവംബർ ഒന്നിന് ഇന്ത്യ സന്ദർശിക്കുന്ന ജർമ്മൻ ചാൻസലർക്കൊപ്പം മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും അനുഗമിക്കും. ഗതാഗതം, നൈപുണ്യ വികസനം, പുനരുപയോഗ ഊർജ്ജം, പ്രതിരോധം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നീ മേഖലകളിൽ ചർച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.