ജനീവ: ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോർഡിലേക്ക് ഇന്ത്യയെ തെരഞ്ഞെടുത്തു. മൂന്ന് വർഷത്തെ കാലാവധിയിൽ ഇന്ത്യയടക്കം പത്ത് രാജ്യങ്ങളെയാണ് ബോർഡിലേക്ക് തെരഞ്ഞെടുത്തത്. ബോട്സ്വാന, കൊളംബിയ, ഘാന, ഗ്വിനിയ-ബിസൗ, മഡഗാസ്‌കർ, ഒമാൻ, റഷ്യ, ദക്ഷിണ കൊറിയ, ബ്രിട്ടൺ എന്നിവയാണ് മറ്റ് രാജ്യങ്ങൾ. കൊവിഡിനെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതികരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യയെ തെരഞ്ഞെടുത്തത്. അതേസമയം പ്രതികരണം ആവശ്യപ്പെട്ട് മറ്റ് പല രാജ്യങ്ങളും മുന്നോട്ട് വന്നു.
ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോർഡിൽ ഇന്ത്യയും - എക്‌സിക്യൂട്ടീവ് ബോർഡ്
മൂന്ന് വർഷത്തെ കാലാവധിയിൽ ഇന്ത്യയടക്കം പത്ത് രാജ്യങ്ങളെയാണ് എക്‌സിക്യൂട്ടീവ് ബോർഡിലേക്ക് തെരഞ്ഞെടുത്തത്

കൊവിഡ് പ്രതിസന്ധിയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾട് ട്രംപ് ചൈനക്കും ലോകാരോഗ്യ സംഘടനക്കും എതിരെ പല തവണ ആരോപണങ്ങളുന്നയിച്ചു. കൊവിഡിന്‍റെ പ്രാരംഭ ഘട്ടത്തിൽ ചൈന വിവരം പുറത്തുവിടാത്ത കാര്യവും ട്രംപ് പരാമര്‍ശിച്ചു. വാർഷിക യുഎസ് ധനസഹായം പ്രതിവർഷം 450 മില്യൺ ഡോളറിൽ നിന്ന് 40 മില്യൺ ഡോളറായി കുറക്കുമെന്നും ട്രംപ് അറിയിച്ചു. ലോകാരോഗ്യ സംഘടന അടുത്ത 30 ദിവസത്തിനുള്ളിൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അമേരിക്ക ധനസഹായം താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും ട്രംപ് പറഞ്ഞു. ലോകത്താകമാനം 48,93,260 ലധികം ജനങ്ങൾക്ക് കൊവിഡ് ബാധിച്ചു. 3,20,173ലധികം പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു.