കേരളം

kerala

ETV Bharat / international

ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി - ഇമ്രാന്‍ ഖാന്‍

അതിര്‍ത്തി തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ വാർഷിക യോഗത്തിനിടെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചത്

Pakistan government  Indian government  Kashmir Issue  Article 370  ഇന്ത്യമായി ചര്‍ച്ചക്ക് തയ്യാര്‍  പാക് പ്രധാനമന്ത്രി  ഇമ്രാന്‍ ഖാന്‍  വേൾഡ് ഇക്കണോമിക് ഫോറം
ഇന്ത്യമായി ചര്‍ച്ചക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി

By

Published : Jan 23, 2020, 5:31 AM IST

Updated : Jan 23, 2020, 6:37 AM IST

ദാവോസ്:ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ത്യമായുള്ള ചര്‍ച്ചക്ക് തയ്യാറെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ വാർഷിക യോഗത്തിൽ ഇമ്രാന്‍ ഖാന്‍ അറിയിച്ചു. സമാധാന ഉടമ്പടിയിലൂടെ മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ എന്ന് താന്‍ വിശ്വസിച്ചിരുന്നു. ഈ വിഷയവും പരിഗണിക്കും. രണ്ട് ആണവ രാഷ്ട്രങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമായതിനാല്‍ അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ ഇടപെടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇന്ത്യയേ പോലെ തന്നെ ഇറാനുമായും അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Jan 23, 2020, 6:37 AM IST

ABOUT THE AUTHOR

...view details