റോയല്‍ ദമ്പതികളായ ഹാരി രാജകുമാരനും മേഗൻ മാർക്കിളും ആദ്യമായി തങ്ങളുടെ കുഞ്ഞ് രാജകുമാരനുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തി. വിൻഡ്സർ കാസ്റ്റിലിന് മുന്നിൽ അണിനിരന്ന ക്യാമറകൾക്ക് മുന്നിലാണ് ഇരുവരും രണ്ട് ദിവസം മാത്രം പ്രായമുളള കുഞ്ഞുമായി എത്തിയത്. കുഞ്ഞിന്‍റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
കുഞ്ഞ് രാജകുമാരനെ ലോകത്തെ കാണിച്ച് ഹാരിയും മേഗനും - meghan gives birth to a baby boy
മെയ് ആറിന് പുലര്‍ച്ചെ 5.26-നാണ് ഹാരി-മേഗന്‍ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് ജനിക്കുന്നത്.
![കുഞ്ഞ് രാജകുമാരനെ ലോകത്തെ കാണിച്ച് ഹാരിയും മേഗനും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3227200-980-3227200-1557328678078.jpg)
മാധ്യമങ്ങൾക്ക് മുന്നിലെത്തിയപ്പോൾ വെള്ള പുതപ്പിനുള്ളില്‍ സുഖമായി ഉറങ്ങുകയായിരുന്നു ഹാരിയുടെയും മേഗന്‍റെയും പൊന്നോമന. ഹാരിയാണ് കുഞ്ഞിനെ കൈയ്യിലെടുത്തിരുന്നത്. തൊട്ടടുത്തായി മേഗനും ഉണ്ടായിരുന്നു. അമ്മയായെന്നത് സ്വപ്നം പോലെ തോന്നുന്നുവെന്നായിരുന്നു മേഗൻ പറഞ്ഞത്. മകൻ ആരെപ്പോലെയാണെന്ന ചോദ്യത്തിന് അതിന് ഇനിയും സമയം വേണ്ടി വരുമെന്നായിരുന്നു ഹാരിയുടെ മറുപടി. ഓരോ ദിവസം കഴിയുന്തോറും അവന്‍റെ മുഖം മാറുന്നുണ്ടെന്നും ഹാരി പറഞ്ഞു. സക്‌സസ് റോയല്‍ പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്ന വിവരം ലോകമറിഞ്ഞത്. എലിസബത്ത് രാജ്ഞിയുടെ പേരക്കുട്ടികളുടെ മക്കളില്‍ എട്ടാമത്തെ കുഞ്ഞും ഏഴാം കിരീടവകാശിയുമാണ് ഹാരി-മേഗന്‍ ദമ്പതികളുടെ മകൻ.
മേഗന്‍ കുഞ്ഞിന് ജന്മം കൊടുക്കുമ്പോള്‍ തൊട്ടടുത്ത് ഹാരിയും ഉണ്ടായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ഹാരിയാണ് ലോകത്തെ അറിയിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ കുഞ്ഞിനെ ലോകത്തിന് കാണിച്ച് തരുമെന്നും ഹാരി പറഞ്ഞിരുന്നു.