വെള്ളത്തില്‍ മുങ്ങി വെനീസ് നഗരം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു - ഗ്യൂസെപ്പെ കോണ്ടെ
നഗരത്തിലുണ്ടായ നാശനഷ്‌ടങ്ങൾ പരിഹരിക്കുന്നതിനായി ഫണ്ടുകൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
റോം: അസാധാരമായ വേലിയെറ്റത്തെതുടർന്ന് മുങ്ങിയ വെനീസ് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 50 വർഷത്തിനിടയിലെ ഏറ്റവും ശക്‌തമായ തിരമാലയിൽ നഗരം മുങ്ങിയിരിക്കുകയാണ്. നഗരത്തിലുണ്ടായ നാശനഷ്‌ടങ്ങൾ പരിഹരിക്കുന്നതിനായി ഫണ്ടുകൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്തിന്‍റെ ഹൃദയത്തിനേറ്റ ആഘാതമെന്നാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ രാജ്യത്തിന്‍റെ അവസ്ഥയെക്കുറിച്ച് പറഞ്ഞത്. വ്യാഴാഴ്‌ച നടത്തിയ കാബിനറ്റ് യോഗത്തിലാണ് പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നഗരത്തിലെ ലോക പ്രശസ്‌തമായ കെട്ടിടങ്ങൾ, ഹോട്ടലുകൾ, കൊട്ടാരങ്ങൾ എന്നിവ വെള്ളത്തിൽ മുങ്ങി. വ്യാഴാഴ്‌ചത്തെ കണക്കനുസരിച്ച് വെള്ളം സമുദ്രനിരപ്പിൽ നിന്നും 1.87 മീറ്റർ മുകളിലെത്തി. 100 മില്യൺ യൂറോയുടെ നഷ്‌ടം രേഖപ്പെടുത്തിയതായി വെനീസ് മേയർ അറിയിച്ചു.