കേരളം

kerala

ETV Bharat / international

ലോകത്ത് കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 53,00,000 കടന്നു - COVID-19

ചൈനയില്‍ പുതിയ കൊവിഡ്‌ രോഗികളില്ല.

കൊവിഡ്‌ 19  ലോകത്ത് കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 53,00,000 കടന്നു  കൊവിഡ്‌ സ്ഥിരീകരിച്ചു  ചൈന  Global COVID-19 tracker  COVID-19  Global COVID-19 tracker
കൊവിഡ്‌ 19; ലോകത്ത് കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 53,00,000 കടന്നു

By

Published : May 23, 2020, 11:34 AM IST

ഹൈദരാബാദ്‌: ആഗോളതലത്തില്‍ കൊവിഡ്‌ വ്യാപനം തുടരുകയാണ്. ലോകത്ത് കൊവിഡ്‌ 19 സ്ഥിരീകരിച്ചവരുടെ എണ്ണം 53,04,001 ആയി. ഇതില്‍ 21,58,567 പേര്‍ രോഗമുക്തി നേടി. ലോകത്ത് കൊവിഡ്‌ ബാധിച്ച് 3,40,004 പേരാണ് ഇതുവരെ മരിച്ചത്.

ജൂണ്‍ എട്ട് മുതല്‍ വിദേശത്ത് നിന്നെത്തുന്ന ബ്രിട്ടീഷ്‌ പൗരന്മാരോട്‌ രണ്ടാഴ്‌ച കര്‍ശന നിരീക്ഷണത്തിലിരിക്കണമെന്ന് ബ്രിട്ടീഷ്‌ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു. യാത്രയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും പൗരന്മാരോട്‌ സമര്‍പ്പിക്കാനും പ്രീതി പട്ടേല്‍ ആവശ്യപ്പെട്ടു.

കൊവിഡ് അതിവേഗം പടര്‍ന്ന് പിടിക്കുന്ന അമേരിക്കയില്‍ മരണനിരക്ക് 95,000 കടന്നു. ചൈനില്‍ പുതിയ കൊവിഡ്‌ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ദക്ഷിണ കൊറിയയില്‍ 23 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അധികമായി തുറന്ന് പ്രവര്‍ത്തിച്ച ബാറുകളും ക്ലബുകളും അടച്ചിടാന്‍ ഭരണകൂടം ഉത്തരവിട്ടു. ദക്ഷിണ കൊറിയയില്‍ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 11,165 ആയി.

ABOUT THE AUTHOR

...view details