ഹൈദരാബാദ്:ആഗോള തലത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 32,20,268 ആയി.ഇത് വരെ 228224 പേർ മരിച്ചു. 10,00,355 ആളുകൾക്കാണ് കൊവിഡ് ഭേദമായത്. പുതിയതായി കൊവിഡ് സ്ഥിരീകരിച്ച മിക്ക ആളുകളിലും മിതമായ രോഗ ലക്ഷണങ്ങളാണ് കണ്ട് വരുന്നത്.എന്നാല്‍ പ്രായമായവർക്കും നിലവിൽ ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും കഠിനമായ രോഗ ലക്ഷണങ്ങൾ കണ്ടു വരുന്നു.
ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 32,20,268 ആയി - coronavirus deaths globally
ബ്രിട്ടീഷ് സർക്കാർ ബുധനാഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ കൊവിഡ് ബാധിച്ച് മരിച്ച രാജ്യങ്ങളിൽ മൂന്നാം സ്ഥാനം ബ്രിട്ടനാണ്. ആശുപത്രികൾക്ക് പുറത്തുള്ള മരണവും ഇതിൽ ഉൾപ്പെടുന്നു.
ബ്രിട്ടീഷ് സർക്കാർ ബുധനാഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ കൊവിഡ് ബാധിച്ച് മരിച്ച രാജ്യങ്ങളിൽ മൂന്നാം സ്ഥാനം ബ്രിട്ടനാണ്. ആശുപത്രികൾക്ക് പുറത്തുള്ള മരണവും ഇതിൽ ഉൾപ്പെടുന്നു. ബ്രിട്ടനിൽ കൊവിഡ് പോസിറ്റീവായതിന് ശേഷം മരിച്ചവരുടെ എണ്ണം 26,097 ആയി ഉയർന്നു. ആശുപത്രികളിൽ മരിക്കുന്നവരുടെ കണക്കുകൾ എല്ലാ ദിവസവും പുറത്ത് വിടുമ്പോൾ നഴ്സിംഗ് ഹോമുകളിലും മറ്റും മരിക്കുന്നവരുടെ കണക്ക് ആഴ്ചതോറുമാണ് റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദക്ഷിണ കൊറിയയിൽ നാല് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആദ്യമായാണ് അഞ്ചിൽ കുറവ് ആളുകൾക്ക് രോഗം സ്ഥിരീകരിക്കുന്നത്.